പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; മുത്തച്ഛനും വല്യച്ഛനും അറസ്റ്റിൽ
തിരുവനന്തപുരം:തിരുവനന്തപുരം വെള്ളറടയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ ഇരകളുടെ മുത്തച്ഛനും വല്യച്ഛനും അറസ്റ്റിൽ. വീടിനകത്ത് വെച്ചും ബന്ധു വീടുകളില്‍ വെച്ചും ഇവർ പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.
11, 9 വയസ്സുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുത്തച്ഛനെയും വല്യച്ഛനെയും പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. മുത്തച്ഛന് 75 വയസ്സ് പ്രായമുണ്ട്. ഇരുവരും റിമാന്‍ഡിലാണ്.