പഴംപൊരി പൊതിഞ്ഞ കണാത്ത ഭാഗം വിവാദം …
സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ രാജി ആവശ്യപ്പെട്ട് പുതിയകോട്ട
നൂറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി
കാഞ്ഞങ്ങാട് : പഴം പൊരിയിൽ പൊതിഞ്ഞ കാണാത്ത ഭാഗം കാണിക്കാൻ യുവതിയോട് ആവശ്യപ്പെട്ടുള്ള ലൈംഗിക ചുവയുള്ള ശബ്ദ സന്ദേശം പുറത്തുവന്നതോടു കൂടി സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ രാജി ആവശ്യപ്പെട്ട് പുതിയകോട്ട
നൂറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി രംഗത്ത് വന്നു. എത്രകാലം പഴകിയാലും സത്യം പുറത്തുവരുമെന്നതിനുള്ള തെളിവാണ് സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി ബശീർ വെള്ളിക്കോത്തിന്റെ ശൃംഗാര ഫോൺ ശബ്ദരേഖയുടെ പൂർണ്ണരൂപം ഇപ്പോൾ പുറത്തുവന്നത്തിലൂടെ തെളിയിക്കുന്നത്.ബശീറും യുവതിയും തമ്മിലുള്ള ശൃംഗാര ശബ്ദരേഖയുടെ മുഴുവൻ ക്ലിപ്പിംഗ്സുകളും സത്യത്തിന്റെ വിജയമായി അപ്രതീക്ഷിതമെന്നോണം നാട്ടിലാകെ പടർന്നു പിടിച്ചിരിക്കുകയാണ്.
നൂറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ പ്രതികരണത്തിന്റെ പൂർണരൂപം…
അസ്സലാമു അലൈക്കും,..
ബഹുമാനപ്പെട്ട സംയുക്ത ജമാഅത്തിന്റെ സമക്ഷത്തിങ്കലേക്ക്, ജമാഅത്തിൽ അംഗമായ പുതിയകോട്ട നൂറിൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി സമർപ്പിക്കുന്നത്
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും നിലവിലുള്ള സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറിക്കെതിരെ കണ്ടുവരുന്ന തികച്ചും ഇസ്ലാമിക വിരുദ്ധമായ അന്യ സ്ത്രീകളോട് അശ്ലീലച്ചുവയുള്ള സംസാരത്തിന്റെ ക്ലിപ്പുകളും പ്രചരിക്കുന്നത് സമുദായത്തിന് വളരെയധികം വേദനയുളവാക്കുന്നതാണ്. ആയതിനാൽ ഇതിന് പരിഹാരം കാണേണ്ടത് സംയുക്ത ജമാഅത്തിന്റെ പൂർണ്ണ ഉത്തരവാദിത്വവും കടമയുമാണ് .
മുന്ന് വർഷത്തിലധികമായി സംയുക്ത ജമാഅത്തിന്റെ ഉത്തരവാദപ്പെട്ട പലരുടെയും ശ്രദ്ധയിൽ ഉണ്ടായിട്ടും ഇതിന് ഒരു പരിഹാരം കാണുകയോ ത്തരോപണ വിധേയനായ ആൾക്കെതിരെ അന്വേഷണം എടുക്കാൻ പറ്റത്തത് സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ വിഴ്ച തന്നെയാണ്. നമ്മുടെ ജമാഅത്ത് കമ്മിറ്റിയുടെ വിലയിരുത്തൽ. ആയതിനാൽ സംയുക്ത ജമാഅത്തിൽ അംഗമായ എന്ന നിലയ്ക്ക് ഇതിന്റെ സത്യാവസ്ഥ അറിയാനുള്ള അവകാശം ഞങ്ങൾക്കുണ്ട്
ഈ സംഭവം ശ്രദ്ധയിൽ പെട്ടിട്ടും ഉത്തരവാദിത്തപ്പെട്ട ഭാരവാഹികൾ മൂന്നു വർഷമായിട്ടും ആരോപണ വിധേയനായ
വ്യക്തിയെ സംരക്ഷിച്ച് സംയുക്ത ജമാഅത്ത് കണ്ണടച്ച് ഉന്നത പദവിയിൽ നിർത്തിയി ട്ടുണ്ടേങ്കിൽ ഈ പ്രവണതയിലുടെ സമുഹത്തിന് എന്ത് നല്ല സന്ദേശമാണ് നൽകുന്നത് എന്ന പെതു സമൂഹത്തിൻ്റെ ചോദ്യത്തിന്ന് ഉത്തരം നൽകേണ്ട ഉത്തരവാദിത്വവും കമ്മറ്റിക്ക് ഉണ്ട്. പൊതു സമൂഹത്തിന്ന് മുന്നിൽ അപമാനിതരായ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിൻ്റെ കീഴിവുള്ള മഹല് ജമാഅത്ത് എന്ന നിലയിൽ പ്രതിഷേധിക്കാനുള്ള നമ്മുടെ അവകാശം കണക്കിലെടുത്ത് ഉത്തരവാദിത്വമേറ്റെടുത്ത് സംയുക്ത ജമാഅത്തിലെ മുഴുവൻ ഭാരവാഹികളും രാജിവെച്ച് പെതു സമൂഹത്തിൻ്റെ സംശങ്ങൾ ദൂരി കരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു