കണ്ണൂര്‍ : പിണറായി വിജയനെതിരെ താന്‍ മുന്‍പ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ മിക്കതും തെറ്റായിരുന്നുവെന്നും പിണറായിയോട് ക്ഷമ ചോദിക്കണമെന്നും ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍. താന്‍ മുതലാളിത്വത്തിന്റെ ദത്തുപുത്രനല്ലെന്ന് പിണറായി തെളിയിച്ചു. വിഭാഗിയതയില്‍ ഒരു പക്ഷത്ത് നില്ക്കേണ്ടിവന്നു. താനും വിഎസ് അച്യുതാനന്ദനും ഇപ്പോള്‍ തെറ്റ് തിരുത്തുകയാണ്. പിണറായിയാണ് ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷമായിട്ട് വളരെ അടുത്ത് അറിയുന്ന ആളുകളാണ് ഞങ്ങള്‍. ഇടക്കാലത്ത് ചില രാഷ്ട്രീയ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമുള്ളതിനാല്‍ കണ്ടിട്ടില്ല. മുഖ്യമന്ത്രിയായതിനുശേഷം ഈ ഭാഗത്തേക്ക് ഒക്കെ വരവ് കുറവാണ്. ഇപ്പോള്‍ എനിക്ക് 96 വയസായി. ഏറ്റവും പ്രിയപ്പെട്ട നേതാവായാണ് പിണറായി വിജയനെ കാണുന്നത്. പിണറായി വിജയനോട് ക്ഷമ ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപരമായ പ്രശ്നങ്ങള്‍ കാരണം കണ്ണൂരിലെ വീട്ടില്‍ വിശ്രമത്തിലാണ് ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍