കാസർകോട് മുസ്ലിലീഗ് നഗരഭരണത്തിനെതിരെ ആഞ്ഞടിച്ചു മുൻമന്ത്രി ചെർക്കളം അബ്ദുല്ലയുടെ മകൻ കാഞ്ഞങ്ങാട്ടെ സി.പി.എം നഗരഭരണം കണ്ടുപഠിക്കണമെന്നും ഉപദേശം
കാസർകോട്;മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കയറുന്നതിനിടെ അന്തരിച്ച മുസ്ലിംലീഗ് നേതാവും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുല്ലയുടെ മകൻ നാസർ ചെർക്കളം കാസർകോട് നഗരഭരണ സമിതിക്കെതിരെ നടത്തിയ ആക്രമണം മുസ്ലിം ലീഗിന്റെ ജില്ലാനേതൃത്വത്തെ അങ്കലാപ്പിലാഴ്ത്തി.പതിറ്റാണ്ടുകളായി കാസർകോട് നഗര ഭരണം ലീഗിന്റെ കുത്തകയാണ്. മുഖ്യ പ്രതിപക്ഷമായ ബി.ജെ.പി യെ അഴിമതിക്കും വെട്ടിപ്പിനും സഖ്യ കക്ഷിയാക്കിയാണ്ഭരണം ഇവിടെ തുടരുന്നത്.നിരവധി കുടുംബങ്ങളാണ് മുനിസിപ്പൽ ഓഫീസിലെത്തി ശാപവാക്കുകൾ ചൊരിഞ്ഞു മടങ്ങുന്നത്വിവരവും ലോകപരിചയവുമില്ലെങ്കിലും ചില കൗൺസിലർമാർ ജനങ്ങളെ വെറുപ്പിച്ചുകൊണ്ടിരിക്കുകയാണ്.ഇതിന്റെ തുടർച്ചയായാണ് നാസർ ചേർക്കളത്തിന്റെ ഫേസ്ബുക് വിമർശനം,ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനൊപ്പം മഞ്ചേശ്വരത്തെ എ.കെ.എം.അഷ്റഫും തുടര്ന്നു ബായാർ ഉസ്താദ് വിവാദവും ലീഗിനെ വെള്ളം കുടിപ്പിക്കുമ്പോഴാണ് നാസർ ചെർക്കളം വെട്ടിത്തുറന്ന് കാസർകോട് നഗര ഭരണത്തിനെതിരെ ആഞ്ഞടിച്ചത്.വികസനവും പദ്ധതി നിർവഹണവും നോക്കിപ്പടിക്കാനും മാതൃകയാക്കാനും സിപിഐഎം ഐ എൻ എൽ സഖ്യത്തിന് നേതൃത്വത്തിലുള്ള കാഞ്ഞങ്ങാട് നഗരസഭയെ കണ്ടുപടിക്കാനും സിപിഐഎം ലെ ചെയർമാൻ വി.വി രമേഷനെ മാതൃകയാക്കാനും നാസർ ആവശ്യപെടുന്നു. നഗരസഭയുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ചു ഫേസ്ബുക് പോസ്റ്റ് ഇട്ടതിനു താഴെ കമ്മന്റ് രൂപത്തിൽ ആണ് നാസർ വിവാദപരമായ പരാമർശം നടത്തിയിട്ടുള്ളത്. അതിനിടെ ലീഗ് നേതൃത്വവും ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളും നേരിട്ട് പ്രതിനിത്യമുള്ള മുൻസിപ്പാലിറ്റി ഭരണത്തിനെതിരെ ലീഗിനുള്ളിൽ തന്നെ പ്രതിഷേധം ശക്തമാണ്.
കാഞ്ഞങ്ങാട് നഗരസഭ ഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗും കാഞ്ഞങ്ങാട്ടെ ലീഗ് പ്രമാണികളും നടത്തുന്ന പ്രചാരങ്ങളെ തള്ളികൊണ്ടുള്ള കാസറകോട്ടെ കെഎംസിസി നേതാവ് കൂടിയായ നാസറിന്റെ പോസ്റ്റ് കാഞ്ഞങ്ങാട്ടെ മുസ്ലിംലീഗിനെയും ഞെട്ടിച്ചിരിക്കുകയാണ്.
നാസർ ചേർക്കളത്തിന്റെ പോസ്റ്റ് ഇങ്ങനെയാണ്.
ഭരണം നടത്താൻ അറിയുന്നില്ലെങ്കിൽ പഠിക്കാനായി തൃശൂർ കില വരെ പോകണ്ട. കാഞ്ഞങ്ങാട് നഗരസഭ ചെയർമാനെ പോയി ആഴ്ച്ചയിൽ രണ്ട് മണിക്കൂർ സംസാരിച്ചാൽ മതി.
വിഷയം:
1.നഗര വികസനം.
2. അഴിമതി തടയൽ.
3. തെരുവ് വിളക്ക്.
4. റോഡ് ടാർ ചെയ്യൽ.
5. ഇന്റർലോക്ക് പാക്കലും നഗര സൗന്ദര്യവും.
6. പാർക്കിംഗും സർവ്വീസ് റോഡും.
7. ഫൂട്ട് പാത്തും കൈവരിയും.
8. മാലിന്യ നിർമ്മാർജ്ജനം.
9. ആരോഗ്യ പരിപാലനം, വിദ്യാഭ്യാസ വികസനം.
10. പദ്ധതി നിർവ്വഹണവും ജനമനസ്സിൽ കുടികേറലും.
കമന്റ് വിവാദമായതോടെ പുതിയ പോസ്റ്റിട്ടു തടിയൂരാൻ നാസർ ശ്രമിച്ചെങ്കിലും വെളുക്കാൻ തേച്ചത് പാണ്ടായതുപോലെയായി സംഭവം.