മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ തൊക്കോട്ട് മൂന്ന് ബീഫ് സ്റ്റാളുകള്‍ തീവെച്ച് നശിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൊക്കോട്ട് വലപേട്ടയിലെ വിടോഭ ഭജന മന്ദിരിന് സമീപം താമസിക്കുന്ന നാഗരാജിനെ(39)യാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി എട്ടിന് രാത്രിയാണ് ബീഫ് സ്റ്റാളുകള്‍ക്ക് തീവെച്ചത്. മാംസം വാങ്ങാന്‍ നാഗരാജ് ബീഫ് വില്‍ക്കുന്ന ഒരു സ്റ്റാളില്‍ പോയിരുന്നു. കൂടുതല്‍ മാംസം ആവശ്യപ്പെട്ടപ്പോള്‍ കടയുടമ നാഗരാജിനെ അപമാനിച്ചു. ഇതില്‍ പ്രകോപിതനായാണ് നാഗരാജ് മൂന്ന് ബീഫ് സ്റ്റാളുകള്‍ക്ക് തീയിട്ടതെവന്ന് പൊലീസ് പറഞ്ഞു.