മദ്യം വാങ്ങാനായി ബിവറേജസ് കോര്പ്പറേഷന് ആവിഷ്ക്കരിച്ച ബെവ്കോ ആപ്പ് നിർത്തലാക്കി സർക്കാർ ഉത്തരവിറക്കി. മദ്യം വാങ്ങാൻ ഇനി ടോക്കൻ വേണ്ട. കോവിഡ് പശ്ചാത്തലത്തിൽ 2020 മേയ് 28 നായിരുന്നു ആപ്പ് നിലവിൽ വന്നത്. സംസ്ഥാനത്ത് നേരത്തെ ബാറുകള്‍ തുറന്നിരുന്നു. ഇതേതുടര്‍ന്ന് ബെവ്ക്യു ആപ്പും ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ആപ്പിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും സര്‍ക്കാക്കാര്‍ ബെവ്ക്യു ആപ്പുമായി മുന്നോട്ടുപോവുകയായിരുന്നു. തുടര്‍ന്ന് ആപ്പിലൂടെ ബാറുകള്‍ക്കാണ് ടോക്കണുകള്‍ നല്‍കുന്നതെന്ന് ബീവറേജസ് കോര്പ്പറേഷന് ആരോപണം ഉന്നയിച്ചു. എന്നാല്‍ ആപ്പ് പിന്‍വലിക്കാന്‍ അന്നും സര്‍ക്കാര്‍ തയ്യാറായില്ല