ഓട്ടോയില്‍ കടത്തിയ 20 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിലായി തൂവക്കുന്ന് സ്വദേശിയായ രനീഷാണ് പിടിയിലായത്
കണ്ണൂര്‍:എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ പി.പ്രമോദിന്റെ നേതൃത്വത്തില്‍ പാനൂര്‍, ചമ്പാട് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ കെഎല്‍-58-വി-959 ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 20 ലിറ്റര്‍ വിദേശമദ്യവുമായി തൂവക്കുന്ന് സ്വദേശിയായ രനീഷ് പിടിയിലായി. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ നിസാര്‍ കൂലോത്ത്, സിവില്‍ ഓഫീസര്‍മാരായ ശ്രീധരന്.സി.പി,പ്രജീഷ് കോട്ടായി, പ്രനില്‍ കുമാര്‍, ഡ്രൈവര്‍ ലതീഷ് ചന്ദ്രന് എന്നിവരും ഉണ്ടായിരുന്നു.