വീട്ടിൽ പോലും പോകാതെ ആരോഗ്യപ്രവര്‍ത്തകർ ജീവൻ രക്ഷിച്ചു; പ്രസംഗത്തിനിടെ വികാരാധീനനായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വാക്സിനേഷന് ദൗത്യത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളെയും ആരോഗ്യപ്രവര്‍ത്തകരെയും അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി വാക്സിനേഷന് ദൗത്യത്തിന് തുടക്കം കുറിച്ചത്. കൊവിഡ് കാലത്തെ ഇന്ത്യയുടെ യാത്ര ഒര്മ്മിച്ചായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന.
കൊവിഡിന് ഇരയായവരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രധാനമന്ത്രി വികാരധീനനായാണ് സംസാരിച്ചത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പ്രതിരോധം തീര്‍ക്കുന്നതിനായി പോരാടിയ മുന്നണിപ്പോരാളികളെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രധാനമന്ത്രി പ്രസംഗത്തിനിടെ ഓര്‍മ്മിച്ചു.
3 കോടി മുന്നണി പോരാളികളുടെ വാക്സിനേഷന് ചെലവ് കേന്ദ്രം വഹിക്കുമെന്ന് മോദി, വിലക്കുറവിലുമെത്തും3 കോടി മുന്നണി പോരാളികളുടെ വാക്സിനേഷന് ചെലവ് കേന്ദ്രം വഹിക്കുമെന്ന് മോദി, വിലക്കുറവിലുമെത്തും
കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം പോലും യഥാക്രമം നടത്താന്‍ സാധിച്ചില്ല. ആയിരക്കണക്കിന് ജീവനുകളാണ് ബലി നല്‍കിയത്. വാക്സിനേഷന് അവര്‍ക്കുള്ള ആദരാഞ്ജലി കൂടിയാണ്. വീട്ടില്‍ പോലും പോകാതെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഓരോരുത്തരുടെയും ജീവന് രക്ഷിച്ചത് – പ്രധാനമന്ത്രി പറഞ്ഞു.