വാക്സിനേഷൻ കേന്ദ്രങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ കർശനമായും ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമാണ്.
1. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും നാളെ രാവിലെ 9 മണിക്ക് തന്നെ ചുമതലപ്പെട്ട മുഴുവൻ ജീവനക്കാരും ഹാജരാവേണ്ടതും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കേണ്ടതുമാണ്.
2. രാജ്യത്തെ കോവിഡ് വാക്സിനേഷൻ പരിപാടി പ്രധാനമന്ത്രി ഔപചാരികമായി ഉദ്ഘാടനം ചെയ്തശേഷം മാത്രമേ വാക്സിനേഷൻ കേന്ദ്രങ്ങളിൽ രജിസ്ട്രേഷൻ ആവശ്യാർത്ഥം ‘കോവിൻ ‘ആപ്പ് ലോഗിൻ ചെയ്യാനും വാക്സിനേഷൻ നടപടികൾ ആരംഭിക്കുവാനും പാടുള്ളൂ..
3. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഔപചാരിക ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിക്കേണ്ടതില്ല, ജനപ്രതിനിധികളുടെ സാന്നിധ്യം വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഉണ്ടായാൽ മതി.
4. ഒരു കാരണവശാലും വാക്സിനേഷൻ സ്വീകരിച്ചവർ, വാക്സിനേഷൻ നടത്തുന്നതിൻ്റെ ഫോട്ടോ എടുക്കാനോ ,ആയത് സോഷ്യൽ മീഡിയയിലോ മറ്റോ പ്രചരിപ്പിക്കാനോ പാടുള്ളതല്ല.
5. വാക്സിനേഷൻ കേന്ദ്രത്തിന് അകത്തേക്ക് മാധ്യമപ്രവർത്തകരെയോ മറ്റുള്ളവരെ യോ പ്രവേശിപ്പിക്കാൻ പാടുള്ളതല്ല.
ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം),
കാസർഗോഡ്