ചന്ദനത്തോപ്പ് : പോലീസിന്റെ വാഹന പരിശോധനയ്ക്കിടയിൽ യുവാവ് മരിച്ചു. ഇന്ന് രാവിലെ പതിനൊന്നോടെ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ, ചന്ദനത്തോപ്പ് ജംഗ്ഷനിലായിരുന്നു അപകടം ഉണ്ടായത്. പള്ളിമുക്ക് സ്വദേശിയാണ് അപകടത്തിൽ മരിച്ചത്. ബൈക്കും സ്വകാര്യബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
കുണ്ടറ പോലീസിൻറെ നേതൃത്വത്തിൽ വാഹനപരിശോധന ചന്ദനത്തോപ്പ് ടൗൺ പള്ളിക്ക് സമീപം നടന്നിരുന്നു. തുടർന്ന് പോലീസിനെ കണ്ട് യുവാവ് ബൈക്ക് വെട്ടിച്ചു മാറ്റുകയും സ്വകാര്യ ബസ്സിന്റെ അടിയിൽ പെട്ട് ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരിക്കുകയുമായിരുന്നു. നിയമാനുസരണം അല്ലാത്ത രീതിയിൽ റോഡിലേക്ക് പോലീസ് വാഹനം നിർത്തിയിട്ട നിലയിലായിരുന്നു വാഹനപരിശോധന എന്ന് നാട്ടുകാർ പറയുന്നു. ഈ സംഭവം കണ്ടുകൊണ്ടിരുന്ന നാട്ടുകാർ കൂട്ടംകൂടി ദേശീയപാത ഉപരോധിക്കുകയും. ഈ സംഭവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.