മലപ്പുറം: പണ്ട് പറഞ്ഞ പ്രഖ്യാപനങ്ങള്‍ മുഴുവന്‍ പ്രായോഗികവത്കരിക്കാതെ കിടക്കുമ്ബോള്‍ പോണ പോക്കില്‍ നല്ല തള്ള് തള്ളുകയാണ് ബജറ്റെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളെ വലിയ സാമ്ബത്തിക പ്രതിസന്ധിയിലാക്കി അവസാനിക്കാന്‍ പോകുന്ന ഭരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. കിഫ്ബിയില്‍ വന്‍തുക സംഭരിക്കുമെന്ന് പറഞ്ഞിരുന്നു. തൊഴില്‍ നല്‍കുമെന്നും പറഞ്ഞിരുന്നു. പണ്ട് പറഞ്ഞ പ്രഖ്യാപനങ്ങള്‍ മുഴുവന്‍ പ്രായോഗികവത്കരിക്കാതെ കിടക്കുമ്ബോള്‍ പോണ പോക്കില്‍ നല്ല തള്ള് തള്ളുകയാണ്. അസ്സല് തള്ളാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രഖ്യാപനങ്ങള്‍ കേട്ടാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ബജറ്റ് അവതരിപ്പിക്കുകയാണെന്ന് തോന്നും. കടം കൊണ്ട് ജനങ്ങളുടെ നടുവൊടിഞ്ഞു. അഞ്ചു വര്‍ഷത്തിനിടെ ഒരു നേട്ടവും എടുത്ത് കാണിക്കാനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരിക്കല്‍ കിറ്റ് കൊടുത്ത് രക്ഷപ്പെടാന്‍ കഴിയുമെന്നും എല്ലാ കാലത്തും ജനങ്ങള്‍ക്ക് കിറ്റ് മാത്രം കിട്ടിയാല്‍ പോരെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.