തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി യു ഡി എഫ് വാർഡ് കമ്മിറ്റി
വെസ്റ്റ്എളേരി: വെസ്റ്റ് എളേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡ് കുന്നുംകൈ മുക്കടയിൽ കിടപ്പിലായ രോഗിക്കു ദിവസവും കഴിക്കേണ്ട മരുന്ന് കേടുവരാതെ സൂക്ഷിക്കാൻ പ്രചാരണ സമയത്ത് വാർഡ് കമ്മിറ്റി നൽകിയ വാഗ്ദാനം ഫ്രിഡ്ജ് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മോഹനൻ വാർഡ് കമ്മിറ്റിക്ക് കൈമാറി. വൈസ് പ്രസിഡന്റ് പി സി ഇസ്മയിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീ ജോയി കിഴക്കരക്കാട്ട്, മണ്ഡലം ലീഗ് പ്രസിഡന്റ് ദുൽകി, ബ്ലോക്ക് മെമ്പർ അന്നമ്മ മാത്യു , വാർഡ് മെമ്പർ റഹിയാനത്ത് ടീച്ചർ, വാർഡ് യുഡിഎഫ് കൺവീനർ ജോണി കുര്യത്താനം, വാർഡ് കോൺഗ്രസ് പ്രസിഡന്റ് സജി ഓരത്തേൽ, വാർഡ് ലീഗ് പ്രസിഡന്റ് ഷുക്കൂർ തുടങ്ങിയവർ സംബന്ധിച്ചു