ബഡ്ജറ്റ് പ്രസംഗത്തിന്റെ പുറം ചട്ടകളിലിടം നേടി താരമായി ഇരിയണ്ണി സ്കൂളിലെ ജീവന് എന്ന കൊച്ചു മിടുക്കന്
കാസർകോട്: തോമസ് ഐസ്സക് അവതരിപ്പിച്ച ഇന്നത്തെ ബജറ്റ് പ്രസംഗത്തിന്റെ പുറംചട്ടകളിലുള്ളത് കാസർകോട് ഇരിയണ്ണിയിലെ ജീവൻ എന്ന കൊച്ചുമിടുക്കൻ വരച്ച ചിത്രങ്ങൾ. ഇരിയണ്ണി സ്കൂളിലെ അദ്ധ്യാപകരായ സരീഷ് വടക്കിനിയിൽ, റോഷിനി കെ വി ദമ്പതികളുടെ മകനാണ് ജീവൻ.
ഇരിയണ്ണി എൽപി സ്കൂളിൽ ഒന്നാം ക്ലാസ്സിൽലാണ് ജീവൻ പഠിക്കുന്നത്. ബജറ്റ് പുറംചട്ടയിൽ കൂടി ചിത്രങ്ങൾ വരുന്നതോടെ ജീവന്റെ വരകൾ ഏറെ പ്രശംസ പിടിച്ചു പറ്റുകയാണ്. തന്റെ ചിത്രങ്ങൾ നാടൊന്നാകെ ശ്രദ്ധിക്കപ്പെട്ട സന്തോഷാ ത്തിലാണ് ജീവനും കുടുംബവും