15 രൂപയ്ക്ക് 10 കിലോ അരി, ഭക്ഷ്യക്കിറ്റ് വിതരണം തുടരും മരുന്ന് വീട്ടിലെത്തിക്കും; പ്രവാസി പെന്ഷന് 3000 രൂപ
തിരുവനന്തപുരം: നീല, വെളള കാര്‍ഡുകാരായ അമ്പത് ലക്ഷം കുടുംബങ്ങള്‍ക്ക് പത്ത് കിലോ വീതം അരി പതിനഞ്ച് രൂപയ്ക്ക് നല്‍കുമെന്ന് ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി. തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിക്കുകയും പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുകയും ചെയ്തു. സമാശ്വാസb പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു.ജീവിത ശൈലി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ച് കൊടുക്കും. മൂന്നാറില്‍ നൂറ് മുറികളുളള കെ.ഡി.ടി.സി ഹോട്ടല്‍.പഴശി ട്രൈബല്‍ കോളേജ് വയനാട് ആരംഭിക്കും വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളേജ്, പരിസ്ഥിതി സൗഹൃദമായ കെട്ടിടങ്ങള്‍ രൂപീകരിക്കുന്നതിന് നയം രൂപീകരിക്കും, പുരപ്പുറം സോളാര്‍ ചെറുകിട പാനലുകള്‍ക്ക് 250 കോടി രൂപ? പതിനായിരം ഇ-ഓട്ടോകള്‍ക്ക് 25,000 മുതല്‍ 30,000 വരെ സബ്സിഡി അനുവദിക്കും ഇ-വാഹന ഉപയോഗത്തെ പ്രോത്സാഹിപ്പിക്കും, മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ കൗണ്‍സില്‍ രൂപീകരിക്കും, കെ എസ് എഫ് ഇ ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, സഹകരണ മേഖലയ്ക്ക് 159 കോടി രൂപ, പ്രളയ പുനര്‍നിര്‍മാണത്തിന് 7192 കോടി രൂപയുടെ ഭരണാനുമതി ശബരി പാത നിര്‍മ്മാണത്തിന്റെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. രണ്ടായിരം കോടി കിഫ്ബിയില്‍ നിന്ന്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകള്‍ക്ക് ഒമ്പത് കോടി, മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാരുടെ ക്ഷേമത്തിന് 31 കോടി രൂപ, പതിനായിരം കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതി, മാദ്ധ്യമപ്രവര്‍ത്തകരുടെ പെന്ഷന് ആയിരം രൂപ വര്‍ദ്ധിപ്പിച്ചു, വനിത പത്രപ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യത്തോടെ തലസ്ഥാനത്ത് പ്രസ് ക്ലബ്, സൂര്യ ഫെസ്റ്റിവലിന് അമ്പത് ലക്ഷം രൂപ, സുഗതകുമാരിയുടെ ആറന്മുളയിലെ വീട് സ്മാരകമാക്കും എം.പി വീരേന്ദ്രകുമാറിന് കോഴിക്കോട് അഞ്ച് കോടിയുടെ സ്മാരകം, കിളിമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം രാജരവിവര്‍മ്മ സ്ക്വയര്‍, മലയാളം മിഷന് നാല് കോടി, കടവന്ത്രയില്‍ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ സെന്റര്‍ വനിത സംവിധായകരുടെ പ്രോത്സാഹനത്തിന് മൂന്ന് കോടി, പട്ടികവിഭാഗത്തില്‍പ്പെട്ട സംവിധായകര്‍ക്ക് രണ്ട് കോടി രൂപ, സ്കൂള്‍ കൗണ്‍സിലര്‍മാരുടെ ഓണറേറിയും 24,000 രൂപയാക്കി കൂട്ടി, സ്പോര്‍ട്സ് കൗണ്‍സിലിന് 33 കോടി രൂപ, പ്രീ പ്രൈമറി ആയമാരുടെ അലവന്‍സ് ആയിരം രൂപ വരെ വര്‍ദ്ധിപ്പിച്ചു, ലൈഫ് മിഷന് വഴി ഒന്നര ലക്ഷം വീടുകള്‍ നിര്‍മ്മിക്കും, ഹോമിയോപ്പതി മേഖലയ്ക്ക് 38 കോടി രൂപ, ആയുര്‍വേദ മേഖലയ്ക്ക് 78 കോടി രൂപ, പാരിപ്പളളി, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ നഴ്സിംഗ് കോഴ്സുകള്‍, റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന് 71 കോടി രൂപ, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി വിപുലീകരിച്ചു, ആശാ വര്‍ക്കര്‍മാരുടെ അലവന്‍സില്‍ ആയിരം രൂപ വര്‍ദ്ധിപ്പിക്കും, പാചക തൊഴിലാളികളുടെ പ്രതിദിന അലവന്‍സ് 50 രൂപ വര്‍ദ്ധിപ്പിച്ചു, സ്കൂള്‍ പശ്ചാത്തല വികസനത്തിന് 120 കോടി, കൃഷിക്കാരുടെ ഉടമസ്ഥതയില്‍ നാളികേര ക്ലസ്റ്ററുകള്വര്ഷം തോറും ഒരു കോടി ഫലവൃക്ഷങ്ങള്‍ നടും, പച്ചക്കറി, പാല്, മുട്ട എന്നിവയില്‍ രണ്ട് വര്‍ഷത്തിനിടയില്‍ സ്വയം പര്യാപ്തത, എല്ലാ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ വര്‍ദ്ധിപ്പിച്ചു, ചിത്രാഞ്ജലി വികസനത്തിനും മറ്റ് സാംസ്ക്കാരിക കേന്ദ്രങ്ങള്‍ക്കുമായി 150 കോടി, നെയ്യാര്‍-അരുവിക്കര കുടിവെളള പദ്ധതിക്ക് 635 കോടി രൂപ, ശുചിത്വ മിഷന് 57 കോടി, ഹരിത മിഷന് പതിനഞ്ച് കോടി, ആയിരം ഹരിത സമൃദ്ധി വാര്‍ഡുകള്‍, പട്ടികവിഭാഗങ്ങളിലെ 52,000 പേര്‍ക്ക് വീട്, കാട്ടാക്കട, തളിപ്പറമ്പ് മാതൃകയില്‍ നീര്‍ത്തട പദ്ധതികള്‍ വ്യാപിപ്പിക്കുംനീല, വെളള കാര്‍ഡുകാരായ അമ്പത് ലക്ഷം കുടുംബങ്ങള്‍ക്ക് പത്ത് കിലോ വീതം അരി പതിനഞ്ച് രൂപയ്ക്ക്, ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന് നാല്‍പ്പത് കോടി, ജീവിത ശൈലി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ച് കൊടുക്കും, സര്‍ക്കാര്‍ ഫണ്ട് കൊണ്ടു പണിയുന്ന എല്ലാ കെട്ടിടങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്ക് സൗകര്യം, സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് അറുപത് കോടി, ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിന് രണ്ട് കോടി, പിന്നാക്ക ക്ഷേമ വികസനത്തിനായി നൂറ് കോടി, പ്രതിഭ തീരം പദ്ധതിക്ക് പത്ത് കോടി, ലൈഫിലൂടെ കൂടുതല്‍ പേര്‍ക്ക് വീട് നല്‍കും, ചേര്‍ത്തല, ചെല്ലാനം ഭാഗങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന് നൂറ് കോടി രൂപ, 65 മാര്‍ക്കറ്റുകള്‍ക്ക് 193 കോടി രൂപ, 250 കോടി തീരദേശ വികസനത്തിന്, ടൂറിസം മാര്‍ക്കറ്റിംഗിന് നൂറു കോടി, യുവശാസ്ത്രജ്ഞര്‍ക്ക് ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്, സംസ്ഥാനത്ത് ദാരിദ്രം നിര്‍മാര്‍ജനം ചെയ്യും, വ്യവസായ പരിശീലനത്തിന് 98 കോടി, ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ പുനരധിവാസത്തിന് ആറ് കോടി അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് പത്ത് കോടി രൂപ, ലേബര്‍ കമ്മിഷണറേറ്റിന് നൂറ് കോടി രൂപ, ഇരുപതിനായിരം കുളങ്ങളില്‍ ഒരു കോടി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കും, ബാംബു വികസന കോര്പ്പറേഷന് അധികമായി അഞ്ച് കോടി, ഹാന്‍ഡിക്രാഫ്റ്റ് മേഖലയ്ക്ക് നാല് കോടി, കൈത്തറി മേഖലയ്ക്ക് 52 കോടി രൂപ., കശുവണ്ടി വ്യവസായ മേഖലയില്‍ രണ്ടായിരം പേര്‍ക്ക് തൊഴില്‍ നല്‍കും, 75 ദിവസം തൊഴിലെടുത്ത തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഉത്സവബത്ത, നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി പെന്ഷന് മൂവായിരം രൂപ, കര്‍ഷക തൊഴിലാളി ക്ഷേമനിധിക്ക് നൂറ് കോടി, കാര്‍ഷികേതര മേഖലയില്‍ മൂന്ന് ലക്ഷം തൊഴില്‍ അവസരം ഫെബ്രുവരി മുതല്‍ തൊഴിലുറുപ്പുകാര്ക്ക് ക്ഷേമനിധി,
അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിക്ക് നൂറ് കോടി രൂപ, ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കും. ഇതിനായി 20 കോടി രൂപ., മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് അമ്പതിനായിരം കോടി കൊവിഡാനന്തര കാലത്ത് പ്രവാസിച്ചിട്ടി ഊര്‍ജ്ജിതപ്പെടുത്തും, മൂന്നാം ലോകകേരളസഭ ഈ വര്‍ഷം അവസാനം നടത്തും, പ്രവാസികള്‍ക്കായുളള തൊഴില്‍ പദ്ധതിക്കായി നൂറ് കോടി, ഓണ്‍ലൈന്‍ പ്രവാസി സംഗമം പഞ്ചായത്തുകളില്‍ നടത്തും, അര്‍ബുദ മരുന്നുകള്‍ നിര്‍മ്മിക്കാന്‍ പ്രത്യേക പ്ലാന്റ്, കേരള വിനോദസഞ്ചാരി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും, മൂന്നാറില്‍ ട്രെയിന്‍യാത്ര പുനരുജ്ജീവിപ്പിക്കും.ടാറ്റയുമായി ചര്‍ച്ച നടത്തും. തിരുവനന്തപുരം ഹെറിറ്റേജ് പദ്ധതിക്കായി പത്ത് കോടി, ടൂറിസം സംരഭകര്‍ക്ക് പലിശ ഇളവോടെ വായ്പ, സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ഗണന, പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 250 കോടി? കെ എസ് ഡി പിക്ക് 150 കോടി കിഫ്ബി സഹായം, ടെക്നോപാര്‍ക്ക് വികസനത്തിന് 22 കോടിയും ഇന്‍ഫോപാര്‍ക്കിന് 36 കോടിയും സൈബര്‍പാര്‍ക്കിന് 12 കോടി രൂപയും നീക്കിവച്ചു? സ്റ്റാര്‍ട്ടപ്പ് വ്യവസായങ്ങള്‍ക്കായി ആറിന കര്‍മ്മ പരിപാടി; നഷ്ടമുണ്ടായാല്‍ 50 ശതമാനം സര്‍ക്കാര്‍ വഹിക്കും, കേരള ഇന്നൊവേഷന് ചലഞ്ചിന് 40 കോടി? പി.ജിയുടേയും പി.കെ.വിയുടേയും സ്മാരകമായി ആലുവ യു.സി കോളേജില്‍ ലൈബ്രറി, തൃശൂര്‍ മെഡിക്കല്‍ കോളേജിനെ ക്യാമ്പസ് മെഡിക്കല്‍ കോളേജായി രൂപാന്തരപ്പെടുത്തും, ശ്രീനാരായണാ ഓപ്പണ്‍ യൂണിവേഴ്സിറ്റ്ക്കും സാങ്കേതിക സര്‍വകലാശാലക്കും പുതിയ ആസ്ഥാന മന്ദിരത്തിന് പണം അനുവദിക്കും?, 500 പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍, ഉന്നതവിദ്യാഭ്യാസ രംഗത്ത് പത്ത് ശതമാനം സീറ്റ് വര്‍ദ്ധന, സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് രണ്ടായിരം കോടി, അഫിലിയേറ്റഡ് കോളേജുകളള്ക്ക് ആയിരം കോടി, സര്‍വകലാശാലകളില്‍ മുപ്പത് മികവിന്റെ കേന്ദ്രങ്ങള്‍, സര്‍വകലാശാലകളില്‍ ആയിരം തസ്തികകള്‍, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അഞ്ച് ലക്ഷം കുട്ടികള്‍ക്ക് കൂടുതല്‍ പഠനസൗകര്യം, മെച്ചപ്പെട്ട ഇന്റര്‍നെറ്റ് സേവനം കുറഞ്ഞനിരക്കില്‍, ബി പി എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്, കെ ഫോണ്‍ പദ്ധതി ഒന്നാംഘട്ട ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും എല്ലാ വീട്ടിലും ലാപ്ടോപ്പ് ഉറപ്പാക്കും, തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ ലഭ്യമാക്കും, തൊഴില്‍ അന്വേഷകര്‍ക്ക് കമ്പ്യൂട്ടര്‍ അടക്കം നല്കാന് വായ്പ? അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍, വിജ്ഞാന സമ്പദ്ഘടന ഫണ്ടായി 200 കോടി, വീടിനടുത്ത് ജോലി പദ്ധതിക്ക് 20 കോടി, സ്ത്രീകള്‍ക്ക് പ്രത്യേക തൊഴില്‍ പദ്ധതി, അഭ്യസ്ത വിദ്യര്‍ക്ക് തൊഴിലിന് കര്‍മ്മപദ്ധതി, 4530 കിലോമീറ്റര്‍ റോഡുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കും, നാളികേരത്തിന്റെ സംഭരണവില അഞ്ച് രൂപ കൂട്ടി 32 രൂപയാക്കി നെല്ലിന്റെ സംഭരണവില 28 രൂപയാക്കി?, റബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തും, 15,000 കോടിയുടെ കിഫ്ബി പദ്ധതി നടപ്പാക്കും, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി അധികം നല്‍കും, 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, ആരോഗ്യവകുപ്പ് നാലായിരം തസ്തികകള്‍ സൃഷ്ടിക്കും? ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കി