കാസർകോട് / ഉദുമ : ഉദുമയിൽ 18 പേര് ബ്ലാക്മെയില്‍ ചെയ്ത് പീഡിപ്പിച്ച കേസ് പുതിയ വഴിത്തിരിവിൽ , പീഡിപ്പിച്ചുവെന്ന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ യുവാക്കളെ തട്ടിക്കൊണ്ട് പോയി മൃഗീയമായി മര്‍ദ്ദിച്ച കേസില പ്രതികളാക്കപ്പെട്ടവരാണ് യുവതിയുടെ പുതിയ പരാതിയില്‍ പീഡന കേസില്‍ അകപ്പെട്ടത്.
18 പേര് ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് നേരത്തെ കേസ് നൽകിയ ഉദുമയിലെ 25കാരിയായ യുവതിയുടെ പരാതിയിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് , 2020 സെപ്തംബറിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ 18 പേര് ബ്ലാക്മെയില്‍ ചെയ്ത് പീഡിപ്പിച്ചു എന്ന് പറഞ്ഞ് യുവതി പോലീസിനെ ആദ്യം സമീപിച്ചത്. ഈ കേസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും യുവതിയോടൊപ്പം ഉള്ളവരെ ചോദ്യം ചെയ്യണമെന്ന് അന്നുതന്നെ ആവശ്യം ഉയർന്നതാണ്. യുവതിയുടെ പരാതിയെ തുടർന്ന്
കേസില്‍ കുറ്റം ആരോപിക്കപ്പെട്ട ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ക്ക് കാസര്‍കോട് ജില്ലാ കോടതി ജാമ്യം ആദ്യഘട്ടത്തിൽ തന്നെ അനുവദിച്ചിരുന്നു. ഹൈകോടതി കണ്ണൂര്‍ ഡിഐജിയുടെയും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെയും മേല്‍നോട്ടത്തില്‍ ഡി വൈ എസ് പി പ്രേമരാജിന്്റെ നേതൃത്യത്തില്കണ്ണൂരിലെ ക്രൈംബ്രാഞ്ചിന്‍്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ കേസന്വേഷണ ചുമതലയും നൽകിയിരുന്നു . ക്രൈംബ്രാഞ്ചിന്‍്റെ പുതിയ അന്വേഷണ സംഘത്തിന് യുവതി നല്കിയ മൊഴിയിലാണ് ഭര്‍ത്താവിന്‍്റെ ബന്ധുക്കളായ രണ്ട് യുവാക്കളും പീഡിപ്പിച്ചതായി മൊഴി നല്‍കിയത്. ഈ മൊഴി ബേക്കല്‍ പൊലീസിന് കൈമാറിയതിന്്റെ അടിസ്ഥാനത്തിലാണ് പുതിയ രണ്ട് കേസുകൾ കൂടി രജിസ്റ്റര്‍ ചെയ്തത്. നേരത്തെ യുവതിയെ പീഡിപ്പിച്ചു എന്ന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കളെ തട്ടിക്കൊണ്ട് പോയി മൃഗീയമായി മര്‍ദ്ദിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവിനൊപ്പം കൂട്ടുപ്രതികളാക്കപ്പെട്ടവരാണ് പുതിയ കേസില്‍ അകപ്പെട്ടത്.
ഭര്‍ത്താവിന്‍്റെ സുഹൃത്തും നാല് യുവാക്കളും യുവതിയെ നാല് മാസക്കാലം മാറി മാറി പീഡിപ്പിച്ചതായാണ് യുവതി ആദ്യം നല്കിയ പരാതി. സംഭവത്തില്‍ ഭര്‍ത്താവിന്‍്റെ സുഹൃത്ത് അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് 2020 സപ്തംബറില്‍ ബേക്കല്‍ പൊലീസ് കേസെടുത്തത്.
യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യം രഹസ്യമായി മൊബൈലില്‍ പകര്‍ത്തിയ യുവാവ് ദൃശ്യം മറ്റ് സുഹൃത്തുകള്‍ക്ക് അയച്ചു കൊടുത്താണ് പീഡനം തുടര്‍ന്നതെന്നായിരുന്നു യുവതിയുടെ മൊഴി. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയതോടെ ഭാര്യ വിവരം പറഞ്ഞതിന്‍്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവും ബന്ധുക്കളായ യുവാക്കളും അമ്മിക്കല്ല് വാങ്ങാനെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോയി ഭാര്യയെ പീഡിപ്പിച്ചെന്നാരോപിച്ച് സുഹൃത്തിന്‍്റെ കൈ കാലുകള്‍ തല്ലിയൊടിച്ചിരുന്നു. ഈ സംഭവത്തില്‍ ഭര്‍ത്താവിനും ഇയാളുടെ കൂട്ടാളിയായ ആറു പേര്‍ക്കുമെതിരെയും ബേക്കല്‍ പൊലീസ് കേസെടുത്തിതിന്ന് പിന്നാലെയാണ് യുവതി പീഡന ആരോപണവുമായി രംഗത്ത് വന്നത് . ഈ അക്രമ സംഭവത്തില്‍ നേരത്തെ ചാരായ കേസുമായി ബന്ധപ്പെട്ടുള സ്ത്രീയും ഉള്‍പ്പെട്ടിരുന്നു. ഗള്‍ഫിലുള്ള ഭര്‍ത്താവിന് ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് നാല് മാസത്തോളം ലൈംഗീകമായി പീഡിപ്പിച്ചതെന്നും ഇനി ഉപദ്രവിച്ചാല്‍ എല്ലാവരുടെയും പേരെഴുതി വെച്ച് ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി മുഴക്കിയതോടെയാണ് പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ടതെന്നുമാണ് യുവതി നേരെത്തെ മദ്യമങ്ങളോട് വെളിപ്പെടുത്തിരുന്നത്. അതേസമയം യുവതിയുടെ ഭർത്താവ് കേസിൽ ആരോപണവിധേയനായും സുഹൃത്തയാ മുഖ്യപ്രതിയുടെ കൈയിൽ നിന്നും ലക്ഷങ്ങൾ കടമായി വാങ്ങിയ വിവരവും പുറത്തുവന്നിരുന്നു , പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് ചില പ്രതികൾ രാജ്യത്ത് തന്നെ ഉണ്ടായിരുന്നില്ല എന്നുള്ളതും പാസ്പോർട് പരിശോധനയിലൂടെ വ്യക്തമായതാണ് . പീഡന കേസിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും ഭീഷണിപ്പെടുത്തി പണം വാങ്ങിക്കാനുള്ള ശ്രമം പാളിപോയതാണ് പീഡനകേസിലെക്ക് എത്തിയതെന്നും പൊലീസിന് തുടകത്തിൽ തന്നെ സംശയം ഉണ്ടായിരുന്നു . പതിനെട്ടോളം യുവാക്കളാണ് ഈ കേസിൽ കുരുക്കിൽ അകപ്പെട്ടിരിക്കുന്നത്. പീഡനവിവരം പുറത്ത് വന്നതോടുകൂടി ഉറപ്പിച്ചു വച്ചിരുന്ന യുവാക്കളുടെയും യുവാക്കളുടെ സഹോദരിമാരുടെയും പല കല്യാണങ്ങൾ മുടങ്ങിയിരുന്നു. തങ്ങൾ നിരപരാധികളാണെന്ന് വ്യക്തമാക്കി മാധ്യമങ്ങൾക്ക് മുന്നിലും ഇവർ വന്നിരുന്നു. ഉദുമ പീഡന കേസ് ഇപ്പോൾ പ്രതിചേർക്കപ്പെട്ടവർ നടത്തിയ ഗൂഢാലോചനയാണെന്നും ഇവരെ ഉടൻ പിടികൂടി ചോദ്യം ചെയ്യണമെന്നും നേരത്തെ ആരോപണവിധേയവർ ആവശ്യപ്പെട്ടു.