കര്‍ഷക സമരം: സുപ്രീംകോടതി സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ്മന് പിന്മാറി, കര്‍ഷക വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമില്ലെന്ന് മറുപടി
ന്യൂഡല്‍ഹി:കര്‍ഷക സമരത്തിന് പരിഹാരം കാണാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മന് പിന്മാറി.കര്‍ഷക താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമില്ലെന്ന് മന് പറഞ്ഞു.
കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് തീരുമാനമെന്നും പഞ്ചാബിന്റെയോ കര്‍ഷകരുടെയോ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
ഭൂപീന്ദര്‍ സിംഗ് മന് കഴിഞ്ഞമാസം ഒരു സംഘവുമായി കേന്ദ്ര കൃഷിമന്ത്രിയെ കണ്ട് നിയമങ്ങള്‍ ചില ഭേദഗതിയോടെ നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്.സമിതി അംഗങ്ങള്‍ നിയമങ്ങള്‍ക്ക് അനുകൂലമായി നിലപാടെടുത്തവരാണെന്നും അതിനാല്‍ ചര്‍ച്ചയ്ക്കില്ലെന്നും കര്‍ഷക നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.