മകന്റെ പുസ്തകം തിരികെ നല്‍കാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; പ്രധാനാധ്യാപകന് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ സ്കൂളിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രധാനാധ്യാപകന് അറസ്റ്റില്‍. പാനൂര്‍ ഈസ്റ്റ് വള്ളായി യു.പി. സ്കൂളിലെ പ്രധാനാധ്യാപകന് വിനോദിനെയാണ് പാനൂര്‍ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. സ്കൂളിലെ വിദ്യാര്‍ഥിയുടെ മാതാവായ യുവതിയാണ് പ്രധാനാധ്യാപകനെതിരേ പരാതി നല്‍കിയത്.
ഏഴാം ക്ലാസില്‍ പഠിക്കുന്ന മകന് അധികമായി ലഭിച്ച പുസ്തകങ്ങള്‍ തിരികെനല്കാന് എത്തിയപ്പോള്‍ അധ്യാപകന് പീഡിപ്പിച്ചെന്നാണ് ആരോപണം. ജനുവരി ആറാം തീയതി രാവിലെ 11.30 ഓടെയായിരുന്നു സംഭവം. തുടര്‍ന്ന് യുവതി പാനൂര്‍ പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു.