കാഞ്ഞങ്ങാട്ടെ വ്യാജ പാസ്പോർട്ട് കേസ്;
11 പേരുടെ ഫോട്ടോകൾ കൂടി പുറത്തുവിട്ടു.
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വ്യാജ പാസ് പോർട്ട് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ഹൊസ്ദുർഗ് പൊലിസ് സ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്യ പ്പെട്ടിട്ടുള്ള കേസുകളിൽ 11 പ്രതികളുടെ ഫോട്ടോ കൂടി വയനാട് ക്രൈംബ്രാഞ്ച് പുറത്തുവിട്ടു .ക്രൈം ബാഞ്ചിന്റെ രണ്ട് സ്ക്വാഡുകളായി 45 കേസുകളാണ് അന്വേഷിക്കുന്നത്. നേരത്തെ 12 പ്രതികളുടെ ഫോട്ടോ നേരത്തെ പുറത്ത് വിട്ടിരുന്നു. രണ്ടാമത്തെ സ്ക്വാഡിലെ ഇൻസ് പെക്ടർ എ.ബി.വിപിൻ ,എസ് ഐ., കെ.എസ് അജേഷ് എന്നിവർ കാസർകോട്
ജില്ലയിലെ പ്രദേശങ്ങളിൽ അന്വേഷണം നടത്തി. ആദ്യസ്ക്വാഡിലെ ഇൻസ്പെക്ടർ ടി രാജേഷ് എസ് ഐ, സി ഖാദർകുട്ടി എന്നിവർ രണ്ടു മാസം മുമ്പ് വ്യാജ പാസ് പോർട്ട് അപേക്ഷകരുടെ യഥാർത്ഥ അഡ്രസ് കണ്ടെത്താൻ ജില്ലയിൽ അന്വേഷണം നടത്തിയിരുന്നു. വ്യാജ രേഖകൾ ചമച്ച് പാസ് പോർട്ടുകൾ സ്വന്തമാക്കിയ കേസുകൾ ഹോസ്ദുർഗ് പൊലിസാണ് രജിസ്ട്രർ
ചെയ്തത് എങ്കിലും തട്ടിപ്പുകാരെ
കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കേസ് ഐ.എസ്.ഐ.ടി കോഴിക്കോടും തുടർന്ന് ക്രൈംബ്രാഞ്ച് കാസർകോട് യൂണിറ്റും അ ന്വേഷണം നടത്തിയതിൽ ചില കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്തു. കേസിലെ പ്രതികൾ ഹോസ്ദുർഗ് താലൂക്ക് ഓഫിസിന്റെയും വിവിധ സ്കൂളുകളുടെയും സീലുകൾ വ്യാജമായി നിർമിച്ച് വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി വ്യാജ അഡ്രസുകളിൽ പാസ് പോർട്ട് അ പേക്ഷകൾ കോഴിക്കോട് പാസ് പോർട്ട് ഓഫിസിൽ നേരിട്ടും ട്രാവൽ ഏജൻസികൾ വഴിയും സമർപ്പിച്ചാണ് പാസ് പോർട്ടുകൾ സ്വന്തമാക്കിയത്. മിക്ക വ്യാജ പാസ് പോർട്ടുകളും അനുവദിച്ച ശേഷമാണ് രേഖകൾ വ്യാജമാ ണെന്ന് കണ്ടെത്തിയത്.
ഫോ ട്ടോയിൽ കാണുന്ന പ്രതികളെ കുറിച്ച് എ ന്തെങ്കിലും വിവരം കിട്ടുന്നവർ കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്മാരു ടെ ഫോൺ നമ്പറുകളായ 9747957791, 9961333920 ലേക്ക് അറിയിക്കാൻ താൽപര്യം.