ബിഹാറില്‍ ഒവൈസി ബിജെപിയെ സഹായിച്ചു, ബംഗാളിലും സഹായിക്കും:
എംപി സാക്ഷി മഹാരാജ്
ലക്നൗ: അസസുദ്ദീന്‍ ഒവൈസിയുടെ സാന്നിധ്യം ബിഹാറില്‍ ബിജെപിയെ സഹായിച്ചെന്ന് എംപി സാക്ഷി മഹാരാജ്. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഒവൈസി മത്സരിക്കുന്നതു ബിജെപിയെ സഹായിക്കുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
അതു ദൈവത്തിന്റെ അനുഗ്രഹമാണ്. ദൈവം അദ്ദേഹത്തിനു കൂടുതല്‍ ശക്തി നല്കട്ടെ. ബിഹാറില്‍ അദ്ദേഹം നമ്മളെ സഹായിച്ചു. യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം സഹായിക്കും. ബംഗാളിലും അദ്ദേഹത്തിന്റെ സഹായമുണ്ടാവും- സാക്ഷി മഹാരാജ് പറഞ്ഞു.
ഹൈദരാബാദ് എംപിയായ ഒവൈസിയുടെ ഉത്തര്‍പ്രദേശിലെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിനു മാധ്യമങ്ങളോടു മറുപടി പറയുകയായിരുന്നു സാക്ഷി മഹാരാജ്.