യു.എ.ഇയിൽ കൊവിഡ് കേസുകൾ കുത്തനെ കൂടുന്നു; മൂവ്വായിരം കടന്ന് പ്രതിദിന രോഗികൾ
ദുബൈ: വാക്സിൻ വിതരണം പുരോഗമിക്കുന്നതിനിടെയും യു.എ.ഇയിൽ കൊവിഡ് കേസുകളിൽ വൻ വർധനവ്. പുതുതായി 3362 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ആറു പേർ മരിക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 134,768 പി.സി.ആർ പരിശോധനകൾ നടത്തിയ ശേഷമാണ് പുതിയ കേസുകൾ കണ്ടെത്തിയതെന്ന് ആരോഗ്യ-പ്രതിരോധി മന്ത്രാലയം അറിയിച്ചു.
ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 239,587 ആണ്. 723 പേർ മരിക്കുകയും ചെയ്തു. 2,588 രോഗികൾ പുതുതായി രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 213,149 ആയി.