തൊഴിലാളി പെന്ഷന് 3000 രൂപയായി വര്‍ദ്ധിപ്പിക്കുക
എ.ഐ.ടി.യു.സി നേതൃത്വത്തില്‍ നടന്ന അവകാശ സംരക്ഷണ കൂട്ടായ്മ സമരത്തിന്റെ ഭാഗമായി കാസര്‍കോട്ട് കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ സമരം എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.കൃഷ്ണന് ഉദ്ഘാടനം ചെയ്തു.
കാസര്‍കോട്:മിനിമം കൂലി 700 രൂപയായി ഉയര്‍ത്തുക’ കരാര്‍ ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തൊഴിലാളി പെന്ഷന് 3000 രൂപയായി വര്‍ദ്ധിപ്പിക്കുക, അവകാശ പത്രിക അംഗികരിക്കുക തുടങ്ങിയ ആവശ്യമുന്നയിച്ച് സംസ്ഥാന വ്യാപകമായി എ.ഐ.ടി.യു.സി നേതൃത്വത്തില്‍ നടന്ന അവകാശ സംരക്ഷണ കൂട്ടായ്മ സമരത്തിന്റെ ഭാഗമായി കാസര്‍കോട്ട് കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ സമരം എ.ഐ.ടി.യു.സി.സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.കൃഷ്ണന് ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് ടി. കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.വി.രാജന്, ബിജു ഉണ്ണിത്താന്, പി.പി.ചാക്കോ, രമേശന് കാര്യംകോട് എന്നിവര്‍ സംസാരിച്ചു.വിവിധ യൂണിയനുകളെ പ്രതിനിധികരിച്ച് തുളസീധരന്‍ വെളാനം, മണികണ്ഠന് ചെട്ടുംകുഴി ,അസ്ക്കര്‍ കടവത്ത്, കെ.ലക്ഷ്മി, അഷറഫ്, സന്ധ്യ കുമാരി, വിശ്മിത കെ.വി, കെ.പി.ആനന്ദന്, ലതാ സുകുമാരന്‍, ശോശാമ്മ ,കെ.നാരായണന് മൈലൂല ,അഷറഫ് പരപ്പ വി.ലത തുടങ്ങിയവര്‍ നേതൃത്വം നല്കി