പക്ഷിപ്പനി :ഡല്‍ഹിയില്‍ ചിക്കന്‍ വില്‍പ്പന നിരോധിച്ചു
ചിക്കന്‍ വിഭവങ്ങള്‍ക്ക് റെസ്റ്റോറന്റുകളിലും വിലക്ക്
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാന നഗരിയും പക്ഷിപ്പനി ഭീതിയില്‍. പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ ദേശീയ തലസ്ഥാനത്ത് പലയിടങ്ങളിലും ചിക്കന്‍ വില്‍പ്പന നിരോധിച്ചു. വടക്ക്-തെക്ക് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലാണ് ചിക്കന്‍ വില്‍പ്പന നിരോധിച്ചിരിക്കുന്നത്.
അതേസമയം ചിക്കന്‍ വിഭവങ്ങള്‍ വില്‍പ്പനയ്ക്കും ഡല്‍ഹിയില്‍ വിലക്കി. ചിക്കന്‍ വിഭവങ്ങള്‍ വിളമ്പിയാല്‍ റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പകുതി പാചകം ചെയ്ത ചിക്കനും പകുതി വേവിച്ച മുട്ടയും കഴിക്കരുത് എന്നതുള്‍പ്പെടെ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇതുവരെ കേരള, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്