രാജ്യത്തെ അങ്കണവാടികള്‍ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി; തീരുമാനം 31നകം
ഡൽഹി : രാജ്യത്തെ കണ്ടെയന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള അങ്കണവാടികള്‍ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി നിര്‍ദേശം. എല്ലാ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്കി. തുറക്കുന്നത് സംബന്ധിച്ച് ജനുവരി 31നകം തീരുമാനമറിയിക്കാന്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.