വിദ്യാര്‍ഥികള്‍ക്ക് യാത്രാപാസ് നിഷേധിക്കരുത്
കാസർകോട് : സ്കൂള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സാങ്കേതിക പരിശീലന വിഭാഗത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഭാഗികമായി തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സാഹചര്യത്തില്‍ എല്ലാ സ്വകാര്യ ബസുകളിലും വിദ്യാര്‍ഥികള്‍ക്ക് യാത്രാപാസ് അനുവദിക്കണമെന്ന് റീജിയണല്‍ ട്രാസ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. 2.5 കി.മീറ്ററിന് ഒരു രൂപയും 7.5 കി.മീറ്ററിന് രണ്ടു രൂപയും 12.5 കി.മീറ്റര്‍ വരെ മൂന്ന് രൂപയുമാണ പാസ് ഈടാക്കുക. അതില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കോവിഡ് 19 ന് മുമ്പ് നിലവിലുണ്ടായിരുന്ന നിരക്കില്‍ യാത്രാ തുക ഈടാക്കാം. വിദ്യാര്‍ഥികള്‍ അവരവരുടെ വിദ്യാലയങ്ങള്‍ നല്കുന്ന ഐ.ഡി കാര്‍ഡ് കൈവശം സൂക്ഷിക്കണം. പുതിയ ബസ് പാസ് വിദ്യാലയങ്ങള്‍ അനുവദിക്കുന്നതുവരെ നിലവിലുള്ള പാസ് അനുസരിച്ച് യാത്രാ ഇളവ് നല്‍കണമെന്നും ബസുടമകള്‍ ഒരു കാരണവശാലും വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ആനുകൂല്യം നിഷേധിക്കരുതെന്നും അറിയിച്ചു.