മഞ്ചേശ്വരത്തു പോരാട്ടം മതേതര ശക്തികളും വർഗീയതയും തമ്മിൽ.
2006 ആവർത്തിക്കുമെന്ന് കോടിയേരി
മഞ്ചേശ്വരം;മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ മതേതര ശക്തികളും വർഗീയ ശക്തികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.മഞ്ചേശ്വരത് 2006 ലെ എൽ.ഡി..എഫ്.വിജയം പ്രവർത്തിക്കുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.ഈ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഉജ്വലവിജയം നേടും.ഇത് തിരിച്ചറിഞ്ഞ ബി.ജെ.പിയും മുസ്ലിംലീഗും വിഭ്രാന്തിയിലാണ്.അതുകൊണ്ടാണ് അവർ എൽ.ഡി.എഫിനെതിരെ വ്യാജപ്രചരണം അഴിച്ചുവിടുന്നത്.ഈ നീക്കം വിലപ്പോവില്ല.2006 ലെ സമാനമായ സാഹചര്യം മണ്ഡലത്തിൽ രൂപപ്പെടുന്നുണ്ടെന്നും കോടിയേരി വിശദീകരിച്ചു,പരാജയഭീതിയിൽ ലീഗും ബി.ജെ.പിയും പരസ്പരം എൽ.ഡി..എഫിനെ പഴിചാരുകയാണ്.കോൺഗ്രസ്സും ബി.ജെ.പിയുംകേരളത്തി പലയിടത്തും സഖ്യത്തിലാണ്,ശബരിമല ഉപതിരഞ്ഞെടുപ്പിൽ വിഷയമല്ല.പരമോന്നത കോടതിയുടെ ഉത്തരവ് എന്തുതന്നെ ആയാലും അത് നടപ്പാക്കും.മണ്ഡലത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു കോടിയേരി.,
മഞ്ചേശ്വരത്തെ ഹൊസങ്കടി,സീതാംഗോളി എന്നിവിടങ്ങളിലാണ് ഇന്ന് പ്രവർത്തക യോഗങ്ങൾ നടന്നത്.കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരൻ ,മന്ത്രി ഇ.പി.ജയരാജൻ,പി.കെ.ശ്രീമതി,ജില്ലാ .സെക്രട്ടറി എം.വി.ബാലകൃഷ്ണൻ.,സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ,പി.സതീഷ്ചന്ദ്രൻ,സി.എച്.കുഞ്ഞമ്പു,ടി.വി.രാജേഷ് എം.എൽ.എ ,കെ.ആർ.ജയാനന്ദ എന്നിവരും
യോഗങ്ങളിൽ സന്നിഹിതരായിരുന്നു.