വീഡിയോ ചിത്രീകരണം: ക്വട്ടേഷന്‍ ക്ഷണിച്ചു
ൽ\കാസർകോട് : സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ പ്രചരണാര്‍ഥം കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ജില്ലാതല പ്രാദേശിക വികസന ക്യാംപെയ്നിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന 15 മിനിറ്റില്‍ കുറയാത്ത ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരണത്തിന്റെ സ്ക്രിപ്റ്റിങ്, ചിത്രീകരണം, എഡിറ്റിങ് ഉള്‍പ്പെടെ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. അവസാന തിയ്യതി ജനുവരി 18. ഫോണ്‍ 04994 255145