വെള്ളരിക്കുണ്ട് താലൂക്ക് പരാതി പരിഹാര അദാലത്ത്: 24 കേസുകള്‍ തീര്‍പ്പാക്കി
കാസർകോട് : ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വെള്ളരിക്കുണ്ട് താലൂക്ക്തലപരാതി പരിഹാര ഓണ്‍ലൈന്‍ അദാലത്തില്‍ 24 കേസുകള്‍ തീര്‍പ്പാക്കി. കുടിവെള്ള പ്രശ്നം, വൈദ്യുതി, പട്ടയം ,സ്ഥലവും വീടും അനുവദിച്ച് നല്‍കുന്നത് വായ്പ എഴുതി തള്ളുന്നത് ഭിന്നശേഷി ക്കാര്‍ക്ക് സഹായ പെകരണങ്ങള് തുടങ്ങിയവയായിരുന്നു പ്രധാന പരാതികള്‍. കുടിവെള്ളം എത്താത്ത വീടുകളില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി ഏപ്രില്‍ ആദ്യവാരം കുടിവെള്ളം എത്തിക്കുന്നതിന് ഊര്‍ജിത നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് കോളം കുളം കാരക്കുന്ന് പട്ടിക വര്‍ഗ കോളനിയില്‍ 10 കുടുംബങ്ങള്‍ക്ക് കുടിവെളള കണക്ഷന് ലഭിക്കുന്നതിന് ഗുണഭോക്തൃ കമ്മിറ്റിയുമായി ആലോചിച്ച് ഗുണഭോക്താക്കളില്‍ നിന്നും തുക ഈടാക്കാതെ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള കണക്ഷന് ലഭ്യമാക്കുമെന്ന് പട്ടിക വര്‍ഗവികസന ഓഫീസറും പഞ്ചായത്ത് ഡപ്പുട്ടി ഡയറക്ടറും അറിയിച്ചു. ഡപ്യുട്ടി കളക്ടര്‍മാരായ സജി എഫ് മെന്‍ഡിസ്, എം. ഗോപിനാഥ് സിലോഷ്, വെള്ളരിക്കുണ്ട് തഹസില്‍ ദാര്‍ പി.കുഞ്ഞികണ്ണന്‍, എല്‍ ആര് തഹസില്‍ദാര്‍ ടി.വി. ഭാസ്ക്കരന്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു