മുർഷിദാബാദ്: പശ്ചിമബംഗാളിൽ ആർഎസ്എസ് പ്രവർത്തകനായ അദ്ധ്യാപകനെയും ഗർഭിണിയായ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പ്രൈമറി സ്കൂൾ അദ്ധ്യാപകനായ ബൊന്ധു ഗോപാൽ പാൽ(35) ഇദ്ദേഹത്തിന്റെ ഭാര്യ ബ്യൂട്ടി, എട്ട് വയസുകാരനായ മകൻ എന്നിവരെയാണ് ജിയാഗഞ്ചിലെ വീട്ടിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
. ബൊന്ധുവിന്റെ വീടിന് പുറത്ത് വെട്ടേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ എട്ട് വയസുകാരനായ മകനെ വീടിനകത്ത് മുറിയിലും ഭാര്യ ബ്യൂട്ടിയെ കിടപ്പറയിലെ കട്ടിലിൽ വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
കൊല്ലപ്പെട്ട ബ്യൂട്ടി എട്ട് മാസം ഗർഭിണിയായിരുന്നു. പശ്ചിമ ബംഗാളിലെ ലിബറലുകൾ ഈ കൊലപാതകത്തിൽ പ്രതികരിക്കാത്തതെന്തെന്ന് ബിജെപി നേതാവ് സമ്പിത് പത്ര ചോദിച്ചു. കൊലപാതകത്തിന് പിന്നിൽ ആരാണെന്നോ, എന്തിനായിരുന്നു കൊലപാതകമെന്നോ പുറത്തുവന്നിട്ടില്ല. മമത ബാനർജിയുടെ പൊലീസ് പക്ഷപാതപരമായി മാത്രമാണ് കേസുകൾ അന്വേഷിക്കുന്നതെന്നും സമ്പിത് പത്ര ആരോപിച്ചു