കാസര്‍കോട് എരിയാല്‍ കൊല്ലമ്മവയലില് തോടും തണ്ണീര്‍തടവും നികത്തി സ്വകാര്യ വ്യക്തിയുടെ ഭൂമി കച്ചവടത്തിന് ഒത്താശ നല്കിയ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ കുടുങ്ങുമോ ?അനധികൃത കയ്യേറ്റം പൊളിച്ച് നീക്കാന്‍ കുഡുലു വില്ലേജ് ഓഫീസര്‍ തഹസില്ദാര്ക്ക്റിപ്പോര്ട്ട് നല്കി
കാസര്‍കോട്:മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പത്താം വാർഡ് എരിയാൽ പാലത്തിന് പടിഞ്ഞാറ് വശം തോട് നവീകരണത്തിൻ്റെ പേരിൽ 49,5000 പഞ്ചായത്ത്ഫണ്ട് ഉപയോഗിച്ച് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് റോഡുണ്ടാക്കിയ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നു ,
ഒന്നര വർഷം മുമ്പാണ് പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള തോട് നവീകരണത്തിൻ്റെ പേരിൽ ഫണ്ട് വകയിരുത്തുകയും തോടും തണ്ണീർതടവും നികത്തി സ്വകാര്യ വെക്തികൾ ഭൂമി കച്ചവടത്തിന് ഇറങ്ങിയത് .ഇതേ തുടർന്ന് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തോടും തണ്ണീർതടവും നികത്തിയതായി കാണിച്ച് നാഷണൽ യൂത്ത് ലീഗ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി ജില്ലാ കലക്ടർക്ക് പരാതി നൽകുകയും കലക്ടർ ഇടപെട്ട് വില്ലേജ് ഓഫീസർ സ്വകാര്യ വെക്തികൾക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു
സ്റ്റോപ്പ് മെമ്മോവകവെക്കാതെ സ്വകാര്യ വെക്തികൾ പ്രവൃത്തി തുടർന്ന് കൊണ്ടിരുന്നു
കലക്ടർ പരാതി ആർ ഡി ഓക്ക് റഫർചെയ്യുകയും ആർ ഡി ഓ കുഡ്ലു വില്ലേജ് ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു വില്ലേജ് ഓഫീസർ അളന്ന് തിട്ടപ്പെടുത്തുന്നതിന് വേണ്ടി കാസർകോട് സർവേയറോട് നിർദേശിച്ചു ,സർവേയർ അളന്ന് തിട്ടപ്പെടുത്തി തോടും തണ്ണീർതടവും മണ്ണിട്ട് നികത്തി റോഡുണ്ടാക്കിയതായും അനധികൃത കയ്യേറ്റം നടന്നതായും കാണിച്ച് തഹസിൽദാറിന് നിപ്പോർട്ട് നൽകി
ഇതിൻ്റെ അടിസ്ഥാനത്തിൽ കുഡുലു വില്ലേജ് ഓഫീസർ അനധ്യകൃത കയ്യേറ്റം പൊളിച്ച് നീക്കുന്നതിന് വേണ്ടി തഹസിൽദാറിന് റിപ്പോർട്ട് നൽകിയിരിക്കുകയാണ്
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കെതിരെയും സ്വജനപക്ഷപാതത്തിനെതിരെയുമുള്ള നാഷണൽ യൂത്ത് ലീഗാണ് നിയമപോരാട്ടം നടത്തിയത് , തോടും തണ്ണീർതടവും നികത്തിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെയും ഭരണഘടന ലംഘനത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും കയ്യേറ്റം പൊളിച്ച് നീക്കുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് നാഷണൽ യൂത്ത് ലീഗ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു