കാസർകോട്: കാസർകോട് നഗരസഭയുടെ കെട്ടിടങ്ങളിൽ ഒരു വർഷമായി വാടക നൽകാതെയും എഗ്രിമെൻറ് പുതുക്കാതെയും പ്രവർത്തിച്ചുവരുന്ന കട മുറികൾ ഒഴിപ്പിച്ച് അടപ്പിച്ച് തുടങ്ങി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് റവന്യൂ ഓഫീസറും റവന്യൂ ഇൻസ്പെക്ടറും അടങ്ങുന്ന സംഘം പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് മിനി മാർക്കറ്റ്, പഴയ ബസ് സ്റ്റാൻഡ് നഗരസഭാ ഷോപ്പിംഗ് സെൻറർ എന്നിവിടങ്ങളിലായി പതിമൂന്നോളം കടകൾ അടച്ചുപൂട്ടിയത്. പല കടകളും പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ് കച്ചവടം അവസാനിപ്പിച്ചു നഗരസഭാ നടപടിയെടുത്തത്. ചില കട ഉടമകൾ സഹായത്തിനായി മുൻസിപ്പൽ ചെയർമാൻ അഡ്വക്കേറ്റ് മുനീറിനെ വിളിച്ചെങ്കിലും വഴിവിട്ട കാര്യങ്ങൾക്ക് തന്നെ വിളിക്കുകയോ നിർബന്ധിക്കുകയോ ചെയ്യരുതെന്ന സന്ദേശമാണ് തിരിച്ചു നൽകിയത്. മാത്രമല്ല പല കടമുറികളും ഉയർന്ന വാടകക്ക് മറിച്ചു നൽകിയതായും കണ്ടെത്തിയിട്ടുണ്ട് . ഇത്തരക്കാർക്കെതിരെയും ശക്തമായ നടപടിയെടുക്കാൻ നിർദേശം നൽകിയതായും അറിയുന്നു. നേരത്തെ വ്യാപാരവ്യവസായ സമിതിയുമായി ഇതുമായി ബന്ധപ്പെട്ട മുൻസിപ്പൽ ചെയർമാൻ ചർച്ച ചെയ്ത് വ്യക്തമായ സന്ദേശം നൽകിയിരുന്നു. മൂന്നു ദിവസം കൊണ്ട് പണം അടച്ചില്ലെങ്കിൽ അടച്ചുപൂട്ടാൻ നിർബന്ധിതമാക്കുമെന്ന കണിശമായ നിർദേശമാണ് നൽകിയിരുന്നുത് . വാടകയിനത്തിൽ കിട്ടാക്കടമായി കിടക്കുന്ന അരക്കോടിയോളം രൂപ ഏത് വിധേനയും തിരിച്ചു പിടിച്ചു ഈ വരുന്ന മൂന്നുവർഷംകൊണ്ട് നഗരസഭയുടെ ആസ്തി ഫണ്ട് ഉയർത്തി ക്ഷേമ കാര്യങ്ങൾ വർധിപ്പിക്കാനാണ് നിലവിലെ ചെയർമാന്റെ നീക്കങ്ങൾ , ഇതുമായി ബന്ധപ്പെട്ട് ബി എൻ സി അടക്കമുള്ള മാധ്യമങ്ങൾ നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം തന്നെ നഗരസഭാ സെക്രട്ടറിയുടെ ഇടപെടൽ ഏറെ അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണ്. തെരുവു വിളക്കുകള്‍ ഉടനടി പുനസ്ഥാപിക്കാന്‍ നിർദേശം നൽകി കഴിഞ്ഞു. കോവിഡ് കാരണം പൂട്ടിയിട്ട പാർക്കുകള്‍ ശുചീകരിച്ചു മോടികൂട്ടി കുട്ടികൾക്കായി തുറന്നുകൊടുക്കാൻ സെക്രട്ടറി കൈകൊണ്ട് നിലപാടുകൾ ഏറെ പ്രശംസനീയമാണ്. സെക്രട്ടറിയുടെ സത്യസന്ധമായ ഇടപെടൽ ചില നിഗൂഢ തൽപരകക്ഷികൾക്ക് ദഹിക്കുന്നില്ലെങ്കിലും അഴിമതിയും കെടുകാര്യസ്ഥതയും വെച്ചുപൊറുപ്പിക്കില്ല കർക്കശ നിലപാടിൽ അയവ് വരുത്തില്ലെനും ശമ്പളം വാങ്ങിക്കുന്നണ്ടെങ്കിൽ അതിനൊത്ത ജോലി ചെയ്തേ മതിയാകൂ എന്നാണ് നിലപാട്.