ലോണുകള്‍ നല്‍കാമെന്ന് പറഞ്ഞ് നോര്‍ക്ക കാഞ്ഞങ്ങാട്ട് വിളിച്ചു കൂട്ടിയ ക്യാമ്പില്‍ ഉദ്യോഗസ്ഥരെത്തിയില്ല. പ്രതീക്ഷയോടെ എത്തിയവര്‍ നിരാശരായി കണ്ണീരോടെ മടങ്ങി;
കാഞ്ഞങ്ങാട്: ലോണുകൾ നൽകാമെന്നറിയിച്ച് നോർക്ക വിളിച്ചു ചേർത്ത ക്യാമ്പിൽ ഉദ്യോഗസ്ഥർ എത്താതിരുന്നത് പ്രശ്നങ്ങളുണ്ടാക്കി. ലോണിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവർ
നിരാശരായി മടങ്ങി .ബുധനാഴ്ച
രാവിലെയാണ് പ്രവാസി പുനരധിവാസ പദ്ധതിയുടെ
ഭാഗമായി മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്സ് പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം വായ്പാ നിർണയ ക്യാംപും സംരഭകത്വ പരിശീലനവും കാനറാ ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്നിവയുടെ
സഹകരണത്തോടെ
കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നോർക്ക ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അറിയിച്ചത്. ഇത് പത്ര മാധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞ് നിരവധി പേരാണ് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ എത്തി ചേർന്നത്. തൃക്കരിപ്പൂർ, മഞ്ചേശ്വരം, കാസർകോട്, കുമ്പള അടക്കം ജില്ലയിലെ മലയോര മേഖലയിൽ നിന്ന് അടക്കം പലരും വ്യാപാര ഭവനിൽ എത്തിയിരുന്നു. നൂറ് കണക്കിന് ആളുകൾ എത്തിയിട്ടും നോർക്ക ഉ ദ്യോഗസ്ഥന്മാരെ ആരെയും കാണാതായതോടെ എത്തിയവർ ബഹളം വെക്കുകയായിരുന്നു. എന്നാൽ നേരത്തെ നോർക്ക ക്യാമ്പ് നടത്താൻ വ്യാപാര ഭവൻ ബുക്ക് ചെയ്തിരുന്നതായും എന്നാൽ രജിസ് ട്രേഷൻ 120ൽ എത്തിയതോടെ ക്യാമ്പ് അവിടെ നിന്നും ക്യാൻസലാക്കുകയും ഓൺ ലൈൻ ആക്കി മാറ്റുകയും ചെയ്തതായിട്ടാണ് നോർക്ക അധികൃതർ പറയുന്നത്. രജിസ്ട്രർ ചെയ്തവരോട് ഇക്കാര്യം അറിയിച്ചതായും നോർക്ക അധികൃതർ വ്യക്തമാക്കി