തീരവും കടലും പോലീസ് നിരീക്ഷണത്തിൽ :സാഗർ വിജിൽ ആരംഭിച്ചു.
കാഞ്ഞങ്ങാട്: തീരമേഖലയിലും ‘കടലിലും 36 മണിക്കൂർ നീണ്ടുനിൽക്കുന്ന സാഗർ വിജിൽ മോക്സഡിൽ ആരംഭിച്ചു.
ചൊവ്വാഴ്ച രാത്രി 8 മണി മുതൽ ബുധനാഴ്ച രാത്രി 8 വരെയാണ് മോക്സഡിൽ. നേവി, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ എന്നിവർ കടലിൽ നിന്ന് വേഷം മാറി കരയിൽ കയറി മത്സ്യത്തൊഴിലാളി കളുടെ ബോട്ടിലും വള്ളങ്ങളിലും ക്രാഫ്റ്റ്കളിലും മറ്റു തന്ത്രപ്രധാനമായ സ്ഥലങ്ങളിലും ഡമ്മി ബോംബുകൾ വച്ച് നടത്തുന്നതാണ് സാഗർ വിജിൽ ഡിൽ. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിന്റെ നേതൃത്വത്തിലാണ് കടലിൽ പരിശോധന നടത്തുന്നത്.