മഅദനിക്ക് അടിയന്തിര വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിന്ഇടപെടണമെന്ന് പിഡിപി നേതാക്കള്‍ കാന്തപുരം എ.പി. അബുബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു
കോഴിക്കോട്: മഅദനി ഉസ്താദിന് അടിയന്തിര വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടി ഇടപെടണമെന്നാശ്യാപ്പെട്ടുകൊണ്ട് ഇന്ത്യന്‍ ഗ്രാന്റ് മുഫ്ത്തി കാന്തപുരം എ.പി. അബുബക്കര്‍ മുസ്ലിയാരെ കോഴിക്കോട് മര്‍ക്കസ് ഓഫീസില്‍ പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ. അജിത്ത് കുമാര്‍ ആസാദ് , മൈലക്കാട് ഷാ , സംസ്ഥന സെക്രട്ടറിമാരായ സുബൈര്‍ പടുപ്പ് , അന്‍വര്‍ താമരക്കുളം എന്നിവര്‍ സന്ദര്‍ശിച്ചു. മഅദനിക്ക് ചികിത്സ ലഭിക്കാന്‍ കഴിയുന്ന എല്ലാ ഇടപെടലുകളും നടത്തുമെന്ന് കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര് പി.ഡി. പി നേതാക്കള്‍ക്ക് ഉറപ്പ് നല്കി.