പാലക്കാട് കോങ്ങാട് എംഎല്‍എ കെ വി വിജയദാസിന്റെ ആരോഗ്യനില അതീവഗുരുതരം
തൃശ്ശൂര്‍: സിപിഎം നേതാവും പാലക്കാട് കോങ്ങാട് എംഎല്‍എയുമായ കെ വി വിജയദാസിന്റെ നില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. നേരത്തെ കൊവിഡ് ബാധിച്ച എംഎല്‍എ പിന്നീട് നെഗറ്റീവ് ആയി. എന്നാല്‍ കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.
ഇതേത്തുടര്‍ന്ന് ഡിസംബര്‍ 11-നാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസകോശ രോഗീ അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. വിദഗ്ധഡോക്ടര്‍മാരുടെ സംഘം തന്നെ അദ്ദേഹത്തെ തുടര്‍ച്ചയായി നിരീക്ഷിച്ച് ചികിത്സ നല്‍കുന്നുണ്ടെന്നും മെഡിക്കല്‍ കോളേജ് അറിയിച്ചു.