മലപ്പുറം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനെ ബൈക്ക് യാത്രക്കാര്‍ ഇടിച്ചിട്ടു. അപകടത്തില്‍ ഉദ്യോഗസ്ഥന് തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റു. മലപ്പുറം കോട്ടക്കല്‍ രണ്ടത്താണിയില്‍ ഇന്നു രാവിലെയായിരുന്നു സംഭവം.
അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ബൈക്കിലെ യാത്രിക്കര് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ബൈക്ക് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.