തദ്ദേശ പ്രതിനിധികളെ 18 ന് നായന്മാർമൂലയിൽ സിപിഎം ആദരിക്കും പി. ജയരാജൻ പ്രസംഗിക്കും ,അഡ്വ. രശ്മിതാ രാമചന്ദ്രൻ മുഖ്യാതിഥി
കാസർകോട് :ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർക്കും മഞ്ചേശ്വരം, കാസർകോട് അസംബ്ലി മണ്ഡലങ്ങളിലെ മറ്റ് ജനപ്രതിനിധികൾക്കും കിസ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ സ്വീകരണം നൽകും. 18ന് വൈകിട്ട് നാലിന് നായന്മാർമൂലയിലാണ് പരിപാടി. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണൻ ജനപ്രതിനിധികളെ ആദരിക്കും. അഡ്വ. രശ്മിത രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി രൂപീകരണ യോഗം കിസ ചെയർമാൻ അഡ്വ. സി ഷുക്കൂർ ഉദ്ഘാടനം ചെയ്തു. കെ എ മുഹമ്മദ് ഹനീഫ അധ്യക്ഷനായി. എം രാമൻ, സി വി കൃഷ്ണൻ, കെ ജെ ജിമ്മി, ടി കെ രാജശേഖരൻ എന്നിവർ സംസാരിച്ചു. മഹ്മൂദ് മുറിയനാവി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ എ മുഹമ്മദ് ഹനീഫ (ചെയർമാൻ), ടി എം എ കരീം, സി വി കൃഷ്ണൻ, എ ആർ ധന്യവാദ്, പൈക്കം ഭാസ്കരൻ (വൈസ് ചെയർമാൻ), മഹമൂദ് മുറിയനാവി (കൺവീനർ), കെ ജെ ജിമ്മി, കെ കെ അബ്ദുള്ളക്കുഞ്ഞി, ടി എ മുഹമ്മദ് കുഞ്ഞി (ജോയിൻ്റ് കൺവീനർ).