ലൈഫ് മിഷൻ: കാസർകോട് ജില്ലയിൽ
പൂർത്തിയാക്കിയത് 8605 വീടുകൾ
കാസർകോട്: ലൈഫ് മിഷനിൽ വിവിധ വിഭാഗങ്ങളിലായി കാസർകോട് ജില്ലയിൽ ഇതുവരെ പൂർത്തിയാക്കിയത് 8605 വീടുകൾ. വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും വീടെന്ന സ്വപ്നം ഏറ്റെടുത്ത പദ്ധതിയുടെ ജില്ലയിലെ ഇതുവരെയുള്ള പൂർത്തീകരണ ശതമാനം 87.02. യോഗ്യരായ 10377 ഗുണഭോക്താക്കളിൽ 9889 പേരാണ് വീട് നിർമ്മാണത്തിനായി കരാറിൽ ഒപ്പിട്ടതെന്ന് ജില്ലാ കോ ഓർഡിനേറ്റർ എം. വൽസൻ അറിയിച്ചു.
ഒന്നാംഘട്ടത്തിൽ 2874 വീടുകൾ പൂർത്തിയായി bold
ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തിൽ ഏറ്റെടുത്തത് നാളിതുവരെ വിവിധ പദ്ധതികളിലായി പൂർത്തീകരിക്കാത്ത വീടുകളുടെ പൂർത്തീകരണമാണ്. ഇതിൽ ജില്ലയിൽ പൂർത്തീകരിക്കാത്ത 2921 വീടുകളിൽ 2874 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു-98.39 ശതമാനം. ബ്ലോക്ക് പഞ്ചായത്തിൽ പൂർത്തീകരിക്കാനുണ്ടായിരുന്ന 1500 വീടുകളിൽ 1486 വീടുകളുടെ നിർമ്മാണവും മുനിസിപ്പാലിറ്റിയിൽ പൂർത്തീകരിക്കാനുണ്ടായിരുന്ന 147 വീടുകളിൽ മുഴുവൻ വീടുകളും പൂർത്തീകരിച്ചു. പട്ടികജാതി വകുപ്പ് 56 വീടുകളിൽ മുഴുവനും പൂർത്തീകരിച്ചു. ഫിഷറീസ ് വകുപ്പ് 42 വീടുകളിൽ 37 വീടുകളുടെ നിർമ്മാണവും പട്ടികവർഗ വകുപ്പ് 636 വീടുകളിൽ 618 വീടുകളുടെ നിർമ്മാണവും ന്യൂനപക്ഷക്ഷേ വകുപ്പ് 10 വീടുകളിൽ 6 വീടുകളുടെ നിർമ്മാണവും പൂർത്തിയാക്കി. ജില്ലാ പഞ്ചായത്ത് പൂർത്തീകരിക്കേണ്ട 51 വീടുകളിൽ മുഴുവനായും ഗ്രാമപഞ്ചായത്ത് പൂർത്തീകരിക്കേണ്ട 479 വീടുകളിൽ 473 വീടുകളുടെ നിർമ്മാണവും ഇതുവരെയായി പൂർത്തീകരിച്ചിട്ടുണ്ട്. നിലവിൽ 47 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ ബാക്കിയുണ്ട്.
രണ്ടാംഘട്ടത്തിൽ പൂർത്തിയായത് 3245 വീടുകൾ bold
ലൈഫ് മിഷന്റെ രണ്ടാം ഘട്ടം ഭൂമിയുള്ള ഭവന രഹിതർക്ക് വീടുകൾ നൽകുന്നതാണ്. രണ്ടാം ഘട്ടത്തിൽ 3894 ഗുണഭോക്താക്കളാണ് അർഹരായിട്ടുള്ളത്. അതിൽ 3729 പേർ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. 3245 ഗുണഭോക്താക്കളുടെ ഭവന നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്-87.02 ശതമാനം. പുതുതായി കരാറിലേർപ്പെട്ട 146 ഗുണഭോക്താക്കളുടെ ഭവന നിർമ്മാണം ആരംഭിച്ചിട്ടില്ല. 338 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചു വരുന്നു. ബേസ്മെന്റ് പൂർത്തീകരിച്ചത്-122, ലിന്റൽ പൂർത്തീകരിച്ചത്-125, മേൽക്കൂര പൂർത്തീകരിച്ചത്-91.
മൂന്നാംഘട്ടത്തിൽ 674 ഗുണഭോക്താക്കൾ bold
ലൈഫ് മിഷൻ മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളിൽ നിന്ന് സർക്കാർ ധനസഹായത്തോടെയോ, സ്വന്തമായോ ഭൂമി ലഭ്യമായ 674 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 560 ഗുണഭോക്താക്കൾ ഗ്രാമപഞ്ചായത്തുകളുമായി കരാറിൽ ഏർപ്പെട്ടു. ഇതിൽ 52 പേരുടെ ഭവന നിർമ്മാണം പൂർത്തീകരിച്ചു. പുതുതായി കരാറിലേർപ്പെട്ട 143 ഗുണഭോക്താക്കളുടെ ഭവന നിർമ്മാണം ആരംഭിച്ചിട്ടില്ല. 365 ഭവനങ്ങളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.
ലൈഫ്-പി.എം.എ.വൈ റൂറലിൽ കരാർ വെച്ച 583 ഗുണഭോക്താക്കളിൽ 571 പേരുടെ ഭവനനിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ലൈഫ്-പി.എം.എ.വൈ അർബനിൽ അർഹരായ 1820 ഗുണഭോക്താക്കളിൽ 1611 ഗുണഭോക്താക്കൾ കരാറിൽ ഏർപ്പെട്ടു. ഇതിൽ 1378 ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചു. 112 വീടുകളുടെ നിർമ്മാണം മേൽക്കൂര വരെയും 59 വീടുകളുടെ ലിന്റൽ ലെവലും 62 വീടുകളുടെ ബേസ്മെന്റ് ലെവലും പൂർത്തീകരിച്ചിട്ടുണ്ട്. എസ്.സി, എസ്.ടി, ഫിഷറീസ് വകുപ്പ് മുഖേന യഥാക്രമം 399, 16, 70 വീടുകളുടെ നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. ഈ മൂന്ന് വകുപ്പുകളിലും 100 ശതമാനം വീടുകളും പൂർത്തിയായി