പെരിയ ദേശീയപാതയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സൈനികന് മരിച്ചു; സിഐഎസ്എഫ് ജവാൻ പെരിയ നാലേക്രിയിലെ ശ്രീഹരിയെ , മരണം തട്ടിയെടുത്തത് പ്രതിശ്രുത വധുവിനെ കണ്ട് സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോൾ.
പെരിയ: പെരിയ യൂണിവേഴ്സിറ്റിക്ക് സമീപം ദേശീയപാതയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സൈനികന് മരിച്ചു. പെരിയ നാലക്കറ സ്വദേശി ശ്രീഹരി (24 )ആണ് മരിച്ചത്. പഞ്ചാബ്–ഹരിയാന അതിർത്തിയിൽ സേവന മനുഷ്ഠിച്ചിരുന്ന ശ്രീഹരി ഒരാഴ്ച മുമ്പ് അവധിക്ക് നാട്ടിലെത്തി ക്വാറന്റൈന് കഴിഞ്ഞ് പ്രതിശ്രുത വധുവിനെ കണ്ട് സ്വന്തം വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് കെ എസ് ആര് ടി സി ബസ് ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത് , തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. മൂന്ന് മാസം മുമ്പാണ് ശ്രീഹരിയുടെ വിവാഹ നിശ്ചയം നടന്നത്. ഒരു വർഷത്തിനു ശേഷം അവധി ലഭിക്കുമ്പോൾ വിവാഹം നടത്താനായിരുന്നു വധുവിന്റെ വീട്ടുകാരും ശ്രീഹരിയുടെ വീട്ടുകാരുമായി ആലോചിച്ചുറപ്പിച്ചത്. നാടിനേയും നാട്ടുകാരേയും സ്നേഹിക്കാൻ മാത്രമറിഞ്ഞ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു . അള്ളറണ്ടയിലെ ഒരു വീട്ടമ്മയ്ക്ക് സ്വന്തം സഹപ്രവർത്തകരുടെ സഹായത്തോടെ വീടുവച്ച് നൽകിയിരുന്നു നാലേക്ര കൃഷ്ണന്റെയും മാധവിയുടെയും മകനാണ് ശ്രീഹരി. പെരിയ അംബേദ്ക്കർ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി ഹരിതയുടെ ഏക സഹോദരൻ. ഔദ്യോഗിക ബഹുമതികളോടെ രാഷ്ട്രപുത്രനായി ശ്രീഹരി മണ്ണോട് ചേരും.