മംഗളൂരു: പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പടയെന്ന് പറഞ്ഞതു പോലെയായി മംഗലാപുരത്ത് നിന്നും പുറത്തു വന്ന ഒരു വാർത്ത ഹോട്ടൽ റിസപ്ഷനിസ്റ്റായ യുവതിയെ ബെല്‍ത്തങ്ങാടി
സ്വദേശിയായ യുവാവ് ഒരു തവണ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം വിവാദമാവുമെന്ന് വന്നതോടെ
ഇതിന് മാപ്പുചോദിച്ച യുവാവിന്റെ സഹോദരന് യുവതിയുടെ അരികിലെത്തിയത്തിന് പിന്നാലെ തന്നെ ഏഴുതവണ പീഡിപ്പിച്ചെന്നും പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ എത്തി . കേസെടുത്ത പൊലീസ് സഹോദരന്മാരില് ഒരാളെ അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി താലൂക്കിലെ ഉജൈര്‍ സ്വദേശി ഇരുപത്തിയെട്ട് വയസുകാരനായ ഷബീര്‍ അഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്യത്. ബംഗളൂരുവില്‍ നിന്നാണ് ഷബീറിനെ ബെല്‍ത്തങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റൊരു പ്രതിയും ഷബീറിന്റെ സഹോദരനുമായ മുഹമ്മദ് റില്‍വാനെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഈര്‍ജിതമാക്കിയിരിക്കുകയാണ്. പീഡനത്തിനിരയായ പത്തൊമ്പതുകാരി ബംഗളൂരുവില്‍ ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. താന്‍ ഒരു സ്റ്റാര്‍ ഹോട്ടലിന്റെ ഉടമയാണെന്ന് അവകാശപ്പെട്ട് രണ്ട് വര്‍ഷം മുമ്പാണ് ഷബീര്‍ യുവതിയെ പരിചയപ്പെട്ടത്. ഉയര്‍ന്ന ശമ്പളം വാഗ്ദാനം നം നൽകി ഷബീര്‍ യുവതിക്ക് ബ്രിഗേഡ് റോഡിലെ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി തരപ്പെടുത്തിക്കൊടുകുകയും പിന്നീട് ഷബീര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. യുവതി ജോലി ചെയ്യുന്ന ഹോട്ടലില്‍ ഷബീറിന്റെ സഹോദരന് മുഹമ്മദ് റില്‍വാന്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. ഷബീര്‍ പീഡിപ്പിച്ച കാര്യം യുവതി റില്വാനോട് വെളിപ്പെടുത്തുകയും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു, ഇതോടെ റില്‍വാന്‍ യുവതിയോട് മാപ്പ് ചോദിക്കുകയും വിവാഹവാഗ്ദാനം നല്‍കുകയും ചെയ്തുവെന്നും തുടർന്ന് റില്‍വാനും തന്നെ പീഡിപ്പിച്ചെന്നു യുവതിയുടെ പരാതിയില്‍ പറയുന്നുത്. ഏഴുതവണയാണ് റില്‍വാന്‍ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതിയിലുണ്ട് . 2020 നവംബര്‍ 20ന് റില്‍വാനും യുവതിയും തമ്മിലുള്ള വിവാഹനിശ്ചയ ചടങ്ങ് നടത്തിയിരുന്നു. 2021 ജനുവരി ജനുവരി 21ന് വിവാഹം നടത്താനും തീരുമാനിച്ചു. യുവതിയുടെ മാതാപിതാക്കളില്‍ നിന്ന് 1.5 ലക്ഷം രൂപയും റില്‍വാന്‍ വാങ്ങി. എന്നാല്‍ പിന്നീട് റില്വാനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യത നിലയിലാണെന്നും ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാനുള്ള ഒരുക്കത്തിലാണന്നും പരാതിയിലുണ്ട്.