കൊച്ചി: പാലാരിവട്ടം മേല്‍പാലം അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈകോടതി. ബലക്ഷയം വിലയിരുത്താന്‍ ലോഡ്ടെസ്റ്റ് നടത്തുന്നുണ്ടോയെന്ന് അറിയിക്കണം. രണ്ടാഴ്ചക്കകം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും ഹൈകോടതി വ്യക്തമാക്കി.
എഞ്ചിനീയര്‍മാരുടെ സംഘടനയാണ് പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. പാലത്തിന്‍െറ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഐ.ഐ.ടിയിലെ വിദഗ്ധ സംഘം പാലത്തിന് അറ്റകുറ്റപ്പണി മതിയെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇ.ശ്രീധരന്‍െറ വാക്ക് വിശ്വസിച്ച് സര്‍ക്കാര്‍ പാലം പൊളിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഹരജിയിലെ വാദം.