കാഞ്ഞങ്ങാട്: മാണിക്കോത്ത് മഡിയനിലെ യൂത്ത് ലീഗ് പ്രവര്ത്തകന് ഷാഹുല്‍ കൊത്തിക്കാലിനെ സി.പി.എം പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ച പ്രതിഷേധിച്ച് മാണിക്കോത്ത് ശാഖ മുസ്ലിം ലീഗ് , യൂത്ത് ലീഗ്, എസ്.ടി.യു , എം.എസ്.എഫ് , പ്രവാസി ലീഗ്, കെ.എം.സി.സി അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗും സംയുക്ത പ്രതിഷേധ പ്രകടനം സി.പി.എമ്മിന്റെ അക്രമാഷ്ടീയത്തിനെതിരെയുള്ള താക്കീതായി.
മഡിയന്നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മാണിക്കോത്ത് ചുറ്റികറങ്ങി മഡിയന്‍ ജംങ്ങ്ക്ഷനില്‍ സമാപിച്ചു. പ്രകടനത്തില്‍ നൂറ് കണക്കിന് പ്രവര്‍കരാണ് പങ്കെടുത്തത്. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹമീദ് ചേരക്കാടത്ത്, മാണിക്കോത്ത് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് മാണിക്കോത്ത് അബൂബക്കര്‍ , ജനറല്‍ ക്രട്ടറി ആസിഫ് ബദര്‍ നഗര്‍, സെക്രട്ടറി മാരായ കരീം മൈത്രി, നാസര്‍ എന്‍ വി യൂത്ത് ലീഗ് പഞ്ചായത്ത് പ്രഡിഡന്റ് സലീം ബാരിക്കാട്, മുഹമ്മദ് സുലൈമാന്‍, സന മാണിക്കോത്ത് ,ജസീര്‍ തായല്‍,അസീസ് മാണിക്കോത്ത്, എം എം അബ്ദുല്‍ റഹ്മാന് എം സി ഖമറുദ്ധീന്, അസീസ് പാലക്കി, യൂത്ത് ലീഗ,് എസ്.ടി.യു, എം.എസ്.എഫ് പ്രവര്‍ത്തകരും പങ്കെടുത്തു.സമാപന യോഗം അജാനൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ജന.സെക്രട്ടറി ഹമീദ് ചേരക്കാടത്ത് ഉദ്്ഘാടനം ചെയ്തു. ശാഖാ മുസ്ലിംലീഗ് പ്രസിഡന്റ് മാണി ക്കോത്ത് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.ജന.സെക്രട്ടറി ആസിഫ് ബദര്‍ നഗര്‍ സ്വാഗതം പറഞ്ഞു.സലീം ബാരിക്കാട്, കരീം മൈത്രി, വാര്ഡ്് മെംബര്‍ സി കുഞ്ഞാമിന, ആസിഫ് എന്നിവര്‍ സംസാരിച്ചു.
മാണിക്കോത്ത് മഡിയനിലെ യൂത്ത് ലീഗ് പ്രവര്ത്തകന് ഷാഹുല്‍ കൊത്തിക്കാലിനെ വധിക്കാന്‍ ശ്രമിച്ചതില്‍ പ്രതി ഷേധിച്ച് മാണിക്കോത്ത് ശാഖ മുസ്ലിം ലീഗ് പോഷക സംഘടനകളുടെ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെയും നേതൃത്വത്തില്‍ നടന്ന പ്രകടനം