ചൂണ്ടയിറക്കി കെ വി തോമസ്,എല്‍ ഡി എഫിലേക്കന്ന് സൂചന,28ന് മാദ്ധ്യമങ്ങളെ കാണുമെന്ന് പ്രതികരണം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് എല്‍ ഡി എഫിലേക്കെന്ന് പ്രചാരണം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട കെ വി തോമസിന് പാര്‍ട്ടി പദവി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ അര്‍ഹമായ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടില്ല.യു ഡി എഫ് കണ്‍വീനര്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്, എ ഐ സി സി ജനറല്‍ സെക്രട്ടറി തുടങ്ങി പല സ്ഥാനവും കെ വി തോമസിന് നോട്ടമുണ്ടായിരുന്നു. എന്നാല്‍ അരൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലെ സംഘടനാ ചുമതലയാണ് കെ വി തോമസിന് നല്‍കിയത്. തിരഞ്ഞെടുപ്പിന് ശേഷം കാര്യമായ സ്ഥാനങ്ങള്‍ ഇല്ലാതിരുന്ന അദ്ദേഹത്തെ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റാക്കുമെന്ന് വീണ്ടും അഭ്യൂഹങ്ങള്‍ പരന്നു. തന്നെ വിളിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.അതേസമയം, കടത്തില്‍ മുങ്ങിയ പാര്‍ട്ടി ചാനലിന്റേയും മുഖപത്രത്തിന്റേയും ചുമതലയായിരുന്നു കെ വി തോമസിനെ തേടിയെത്തിയത്. സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് കെ വി തോമസ് ഈ പദവി ഒഴിയുകയായിരുന്നു. ഇതിനുപിന്നാലെയാണ് കെ വി തോമസ് എല്‍ ഡി എഫിലേക്ക് ചേക്കേറും എന്ന അഭ്യൂഹം ശക്തിപ്പെട്ടിരിക്കുന്നത്.ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ ഒന്നോ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വമോ കെ വി തോമസിന് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സി പി എമ്മോ കെ വി തോമസോ തയ്യാറായിട്ടില്ല. ഈ മാസം 28ന് പ്രതികരിക്കാമെന്നാണ് കെ വി തോമസ് പറയുന്നത്. അടിസ്ഥാനരഹിതമായ പ്രചാരണമാണോ നടക്കുന്നതെന്ന ചോദ്യത്തിന്, ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും പിന്നീട് മാദ്ധ്യമങ്ങളെ കാണുമെന്നും കെ വി തോമസ് പറഞ്ഞു.എല്‍ ഡി എഫ് സ്വതന്ത്രനായി എറണാകുളത്ത് കെ വി തോമസ് മത്സരിക്കുമെന്നാണ് വലിയ പ്രചാരണം നടക്കുന്നത്. എ കെ ആന്റണി മന്ത്രിസഭയില്‍ 2001 മുതല്‍ 2004വരെ മന്ത്രിയായിരുന്ന കെ വി തോമസ് മന്മോഹന് സിംഗ് മന്ത്രിസഭയിലും അംഗമായിരുന്നു. എറണാകുളം ലോക്സഭാ സീറ്റ് നിഷേധിച്ചതില്‍ ദുഃഖമുണ്ടെന്നും തന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി പറയണമെന്നും ആവശ്യപ്പെട്ട കെ വി തോമസ് പാര്‍ട്ടി നിലപാടുകളെ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി മാനദണ്ഡമുണ്ടെങ്കില്‍ അത് എല്ലാപേര്‍ക്കും ഒരുപോലെ ബാധകമാക്കണമെന്നും ചിലരെ ഒഴിവാക്കാന്‍ മാനദണ്ഡം കൊണ്ടുവരരുതെന്നും കെ വി തോമസ് ആവശ്യപ്പെട്ടിരുന്നു.