കാഞ്ഞങ്ങാട് : എംസി കമറുദ്ദീൻ എംഎൽഎയ്ക്ക് ജാമ്യം. ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത 24 കേസുകളിലാണ് ജാമ്യം അനുവദിച്ചത്. അതേസമയം, കൂടുതൽ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ ജയിൽ മോചനം നീളും.
കാസർഗോഡ് കോടതിയിൽ പന്ത്രണ്ടും ഹൊസ്ദുർഗ് കോടതിയിൽ 21 കേസിലുമാണ് ജാമ്യാപേക്ഷ നൽകിയത്. ഇവയിൽ പിന്നീട് വാദം കേൾക്കും. സമാന സ്വഭാവമുള്ള കേസുകൾ ആയതിനാൽ കമറുദീന് ജാമ്യം നൽകണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
മൂന്ന് കേസുകളിൽ ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചതോടെയാണ് കൂടുതൽ കേസുകളിൽ ജാമ്യാപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചത്.