ഭര്‍ത്യമതിയായ യുവതിക്ക് വാട്സ് അപ്പില്‍ അശ്ലീല ദൃശ്യങ്ങള്‍ കൈമാറിയ യുവാവിനെതിരെ കേസ്
ചത്തേര : ഭര്‍ത്യമതിയായ യുവതിക്ക് വാട്സ് അപ്പില്‍ അശ്ലീല ദൃശ്യങ്ങള്‍ കൈമാറിയ യുവാവിനെതിരെ കേസ്. ചെറുവത്തൂര്‍ കാടങ്കോട്ടെ മുപ്പതുകാരിയായ ഭര്ത്യമതിയുടെ പരാതിയിലാണ് ചെറുവത്തൂര്‍ കണ്ണങ്കൈയിലെ സിയാദി (28 )നെതിരെ ചന്തേര പോലീസ് കേസെടുത്തത്. യുവതിയുമായിപരിചയത്തിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് വാട്സാപ്പിലൂടെ അശ്ലീല ദൃശ്യങ്ങള്‍ അയച്ചതോ ടെയാണ് യുവതി പോലീസില്‍ പരാതിയു മായി എത്തിയത്.