ബിസിനസ് തകർച്ച രാഷ്ട്രീയമായി കാണേണ്ടതില്ല, ജാമ്യം ലഭിച്ചാൽ കാസർകോടും മഞ്ചേശ്വരത്തും തൃക്കരിപ്പൂരും എം സി ഖമറുദ്ദീന് എം എൽ എക്ക് സ്വീകരണം ഒരുക്കും .
മഞ്ചേശ്വരം: ഫാഷൻ ഗോൾഡ് സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീന് ജാമ്യം ലഭിച്ച പുറത്തിറങ്ങിയാൽ സ്വീകരണം ഒരുക്കം തയ്യാറായി മുസ്ലിം ലീഗ് പ്രവർത്തകൻ. രാഷ്ട്രീയത്തിൽ സംശുദ്ധ ജീവിതത്തിന് ഉടമയായ ഖമറുദ്ദീന്റെ ബിസിനസ് തകർച്ചയുമായി ബന്ധപ്പെട്ടാണ് ജയിലിലായതെന്നും പൊതുപ്രവർത്തനത്തിൽ വെള്ളം കോരി ഒഴിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മാറ്റി നിർത്തേണ്ട ആവശ്യമില്ലെന്നും നവമാധ്യമങ്ങളിലൂടെ അനുയായികൾ വ്യക്തമാക്കുന്ന ശബ്ദ സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ജയിലിൽ നിന്ന് ഇറങ്ങിയാൽ കാസർകോടും മഞ്ചേശ്വരത്തും സ്വീകരണം സംഘടിപ്പിക്കുമെന്നും ഇവർ വ്യക്തമാക്കി. രാഷ്ട്രീയവും കച്ചവടവും രണ്ട് രണ്ടാണന്ന് നിക്ഷേപകർ ഉൾക്കൊള്ളണമെന്നും അതുമായി ബന്ധപ്പെട്ട കേസുകളുമായി മുന്നോട്ടുപോകുന്നതിന് ഞങ്ങൾ തടസ്സമല്ലന്നും ഇവർ കൂട്ടിച്ചേർക്കുന്നു. അതേസമയം ഇത്തരം സ്വീകരണം ഒരുക്കാനുള്ള പദ്ധതിയോ ആലോചനകളോ പാർട്ടിയിൽ ഉണ്ടായിട്ടില്ലെന്നാണ് മുതിർന്ന മുസ്ലിം ലീഗ് നേതാക്കളുടെ നിലപാട്.