കുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിക്കൽ ; 500 പേർ നിരീക്ഷണത്തിൽ
പാലക്കാട് : കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും
പ്രചരിപ്പിക്കുന്ന 500ലധികം പേർകൂടി
നിരീക്ഷണത്തിൽ. സംസ്ഥാന
പൊലീസിന്റെ സിസിഎസ്ഇ (കൗണ്ടറിങ് നിരീക്ഷണത്തിലാണ് 16 മുതൽ 70 വയസ്സ് വരെയുള്ളവരെ നിരീക്ഷിക്കുന്നത്.
ചൈൽഡ് സെക്ഷ്വൽ
എക്സ്പ്ലോയിറ്റേഷൻ)
കോവിഡ് കാലത്ത് ഇത്തരം പ്രവണതകൾ വർധിക്കുന്നതായാണ് വിലയിരുത്തുന്നത്. ലോക്ഡൗൺ സാഹചര്യത്തിൽ ഇന്റർനെറ്റ് ഉപയോഗം വർധിച്ചതു കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രവണത വർധിക്കാനും വഴിയൊരുക്കി.
കഴിഞ്ഞ ദിവസം നടത്തിയ പി ഹണ്ടിൽ 465 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഐടി പ്രഫഷനലുകളും ഡോക്ടറും പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 41 പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടര വർഷത്തിനുളളിൽ നടത്തിയ റെയ്ഡുകളിൽ മൊത്തം 525 കേസുകൾ റജിസ്റ്റർ ചെയ്തു. പിടിയിലായവരിൽ 16
മുതൽ 70 വയസ്സ് പ്രായമുളളവരാണുള്ളത്.