ഇന്ന് ഗൾഫിലേക്ക് തിരിച്ചു പോകാനിരുന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ;
കാഞ്ഞങ്ങാട്: അവധി കഴിഞ്ഞ് ഇന്ന് രാവിലെ ഗൾഫിലേക്ക് തിരിച്ച് പോകാനിരുന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ.മാവുങ്കാൽ കല്യാൺ റോഡ് ഉണ്ണിപിടികക്ക് സമീപത്തെ പരേതനായ നാരായണന്റെയും സുദിനയുടെയും മകൻ ഷിമിത്ത് നാരായണൻ ( 31) നാണ് തൂങ്ങി മരിച്ചത്.ചൊവ്വാഴ്ച രാവിലെ മംഗാലപുരം എയർപോർട്ടിൽ നിന്ന്
പോകാനിരുന്നതായിരുന്നു. പുലർച്ചെ നാല് മണിക്ക് വീട്ടുകാർ എഴുന്നേറ്റ് നോക്കിയപ്പോൾ വീടിന്റെ സൺഷെഡിൽ കയറി തെങ്ങിൽ തൂങ്ങിയ നിലയിലായിരുന്നു. ഷിമിത്തിനെ ബന്ധുക്കളും അയൽവാസികളും ചേർന്ന് ജില്ലാ ആശുപത്രിയി എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ഷിമിത്ത് ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ എത്തിയത്.
കണ്ണൂർ സ്വദേശി ജിജിനയാണ് ഭാര്യ. ഒരു വയസുള്ള നയനിക ഏക മക്കളാണ്. സഹോദരങ്ങൾ: സനിത് നാരായണൻ (കൊറിയർ സർവീസ് കാഞ്ഞങ്ങാട്), അനിജിത്ത്.