വിചിത്രമായ ലൈംഗികബന്ധം; യുവാവ് ശ്വാസം മുട്ടി മരിച്ചു, മരണകാരണം കയർ മുറുകി
നാഗ്പൂർ: ലൈംഗിക ബന്ധത്തിനിടെ യുവാവ് മരിച്ചുവെന്ന വാർത്തയാണ് നാഗ്പൂരുൽ നിന്ന് പുറത്തുവരുന്നത്. മുപ്പതുകാരനായ യുവാവിനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന യുവതിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവരെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.
വെള്ളിയാഴ്ചയാണ് 30കാരനായ യുവാവിനെ നാഗ്പൂർ ഖപർഖേഡയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഇയാൾ നാഗ്പൂർ സ്വദേശിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. യുവാവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി അയച്ചു. ലോഡ്ജിലെ ജീവനക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്.
വ്യത്യസ്ത രീതിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെയാണ് യുവാവ് മരിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. കഴുത്തിൽ കെട്ടിയ കയർ മുറുകി ശ്വാസം മുട്ടിയാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ശാരീരിക ബന്ധത്തിനിടെ ഒപ്പമുണ്ടായിരുന്ന യുവതി യുവാവിനെ കസേരയിൽ ഇരുത്തി കയറുപയോഗിച്ച് ബന്ധിച്ചിരുന്നു. കയ്യും കാലും ബന്ധിക്കുകയും കഴുത്തിൽ നൈലോൺ റോപ്പ് ഉപയോഗിച്ച് കെട്ടുകയും ചെയ്തു. യുവതി ശുചിമുറിയിലേക്ക് പോയ സമയത്ത് കസേര മറിയുകയും കയർ കഴുത്തിൽ മുറുകി ശ്വാസം ലഭിക്കാതെ യുവാവ് മരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശുചിമുറിയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ചലനമറ്റ രീതിയിൽ കിടക്കുന്ന യുവാവിനെയാണ് യുവതി കണ്ടത്. ഉടൻ തന്നെ ഹോട്ടൽ ജീവനക്കാരെ വിവരമറിയിച്ചു. ലോഡ്ജിലെ ഒരു ജീവനക്കാരനാണ് യുവാവിനെ കസേരയിൽ നിന്നും അഴിച്ചുമാറ്റിയത്. തുടർന്ന് ലോഡ്ജ് അധികൃതർ വിവരം പോലീസിനെ അറിയിച്ചു. മുറിയിൽ വെച്ച് തന്നെ യുവാവ് മരിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കാതെ ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്താനാകില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.കഴിഞ്ഞ അഞ്ച് വർഷമായി യുവാവുമായി ബന്ധം തുടർന്നിരുന്നുവെന്ന് വിവാഹിതയും ഒരു കുഞ്ഞിൻ്റെ അമ്മയുമായ യുവതി പറഞ്ഞു. യുവാവുമായി വഴിവിട്ട ബന്ധമാണ് ഉണ്ടായിരുന്നത്. ശുചിമുറിയിൽ പോയി മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു യുവതി പറഞ്ഞു. യുവതിയുടെയും യുവാവിൻ്റെയും മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. അപകട മരണത്തിനാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അന്വേഷണം തുടരുകയാണെന്നും കേസർ ഖാർഖേഡ പോലീസ് വ്യക്തമാക്കി. ലോഡ്ജിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയാണ്.