നീലേശ്വരം: കണക്ക് തെറ്റി അറിയാതെ വാങ്ങിയ അമിതവാടക തിരിച്ചുനൽകി ഓട്ടോറിക്ഷ ഡവർ മാതൃകയായി.നീലേ ശ്വരം കോൺവെന്റ് ജംഗ്ഷനിലെ ഓട്ടോ ഡവർ ബങ്കളം രാംകണ്ടത്തെ കരുണാകരനാണ് 20 കിലോമീറ്റർ തിരിച്ച് സഞ്ചരിച്ച് അമിതമായി വാങ്ങിയ തുക തിരികെ നൽകി ഓട്ടോ റിക്ഷാ ഡ്രൈവർമാർക്കിടയിൽ സത്യസ്ന്ധത തെളിയിച്ചത്. ശനി യാഴ്ച്ച രാവിലെ 11 മണി ക്ക് കോൺവെൻറ് ജംഗ്ഷ നിൽ നിന്നും കരുണാകരന്റെ KL.60.A.3531 ദൃശ്യ ഓട്ടോറിക്ഷ നെല്ലിയടുക്കത്തേക്ക് ഒരു യാത്രക്കാ രനുമായി ഓട്ടംപോയി. 250 രൂപയായിരുന്നു ഇവിടേക്കുള്ള യഥാർത്ഥ ഓട്ടോ കൂലി. എന്നാൽ കരുണാകരൻ യാത്ര ക്കാരനോട് ആവശ്യപ്പെട്ടത് 363രൂപയായിരുന്നു മുൻ ഓട്ടോ ഡ്രൈവർകൂടിയായ യാത്രക്കാരൻ ഒന്നും പറയാതെ 7 രൂപ കൂടി കൂട്ടിച്ചേർത്തു 370 രൂപ വാടകയായി നൽകി
രാവിലെ യാത്രക്കാരനെ അത്ഭുതപ്പെടുത്തിക്കൊണ്ട് കരുണാകരൻ വീട്ടുമുറ്റത്ത് നിൽക്കുന്നു
വാടക കണക്കുകൂട്ടിയതിൽ തെറ്റുപറ്റിപ്പോയെന്നും 120 രൂപ അധികമാണെന്നും പറഞ്ഞ് തുക തിരിച്ചു നൽ കി. ഇത്രയും ദൂരം കാലി അ ടിച്ചു വന്നതല്ലേ സാരമില്ല, നിങ്ങൾക്ക് അബദ്ധം പറ്റിയതാണല്ലോന്നും പറഞ്ഞ് യാത്രക്കാരൻ പണം വാങ്ങാൻ തയ്യാറായില്ല. എന്നാൽ കരുണാകരൻ ഇത് സമ്മതിച്ചില്ല. എന്നാൽ അ മിതമായി വാങ്ങിയ തുക തിരിച്ചുവാങ്ങിയാല താൻ പോവുകയുള്ളുവെന്നും ഇത് വാങ്ങിയില്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ലെന്നും ക രുണാകരൻ പറഞ്ഞപ്പോൾ യാത്രക്കാരൻ പണം തിരികെ വാങ്ങാൻ നിർബന്ധിതനായി. കരുണാകരന്റെ സത്യസന്ധതകണ്ട് അദ്ദേഹത്തോട് നന്ദി പറയാൻ പോലും പറ്റാതെ സ്തംഭിച്ചു നിന്നുപോയെന്ന് യാത്രക്കാരൻ പറയുന്നു. ഈ യാത്ര ക്കാരൻ തന്നെയാണ് കരുണാകരന്റെ സത്യസന്ധതയുടെ വാർത്ത ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്
അമിതവാടക വാങ്ങുന്ന ചില ഡ്രൈവർമാർക്ക് മാതൃകയായിരിക്കുകയാണ് കരുണാകരൻ
മികച്ച ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറുമായ കരുണാകരൻ നേരത്തെ സ്റ്റുഡിയോ നടത്തിയിരുന്നു. കൊവിഡ് കാലം തിരിച്ചട യായതോടെയാണ് സ്റ്റുഡിയോ മതിയാക്കി ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയത്.