സ്പെഷ്യൽ റിപ്പോർട്ട്
ബുർഹൻ തളങ്കര
ചിറ്റാരിക്കാല്‍: വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്ന പതിനഞ്ചുകാരിയെ അര്‍ദ്ധ രാത്രി യുവാവ് ബൈക്കില്‍ കടത്തികൊണ്ടു പോയി. ഉറങ്ങാന്‍ കിടന്ന മകളെ കാണാതെ ബഹളം വെച്ച മാതാവും വീട്ടുകാരും പരിസരവാസികളും പെണ്‍കുട്ടിക്ക് വേണ്ടി വ്യാപകമായി തിരച്ചിൽ നടത്തി യെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് ചിറ്റാരിക്കാല്‍ പോലീസും സ്ഥലത്തെത്തി വിശദമായ അന്വേഷണത്തിനൊടുവിലാണ് ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയതെന്ന് മനസിലായത്. ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വദേശിനിയാണ് പെണ്‍കുട്ടി. ചെറുപുഴയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഫേസ്ബുക്കിലൂടെയാണ് കാറ്ററിങ് മേഖലയില്‍ ജോലി ചെയ്യുന്ന 26 കാരനെ പരിചയപ്പെട്ടത്. ചെറുപുഴ പാടിയോട്ട്ചാല്‍ സ്വദേശിയാണ് യുവാവ് . കഴിഞ്ഞ ദിവസം രാത്രി കിടപ്പി മുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു പെൺകുട്ടി. രാത്രി ഏറെ വൈകിയാണ്
പെണ്‍കുട്ടി കിടപ്പമുറിയില്‍ ഇല്ലെന്ന് മാതാവിന് ശ്രദ്ധയിൽപ്പെട്ടത്. ചിറ്റാരിക്കാല്‍ എസ്ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ നടത്തിയ വിശദമായ അന്വേഷണത്തില്‍ പുലര്‍ച്ചയോടെ പെണ്‍കുട്ടിയെ കണ്ടെത്തി. ഇതോടെ യുവാവ് മുങ്ങുകയും ചെയ്തു, പെണ് കുട്ടിയുടെ മാതാവിന്റെ മൊഴിപ്രകാരം മരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന പോക്സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തു. പെണ്‍കുട്ടിയെ ഇന്ന് രാവിലെ വൈദ്യപരിശോധനക്ക് വിധേയമാക്കി, ഓൺലൈൻ ക്ലാസ്സിനായി നൽകുന്ന മൊബൈൽ ഫോണുകളിൽ മാതാപിതാക്കളുടെ ശ്രദ്ധ ഇല്ലാതാകുന്നതോടെ കൂടിയാണ് കുട്ടികള്‍ മൊബൈൽ ലോകത്തിൻറെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തുന്നത്. എല്ലാ സമയമുള്ള ഓൺലൈൻ ക്ലാസുകൾ ഓൺലൈൻ അല്ലെന്നുള്ളത് മാതാപിതാക്കൾ ശ്രദ്ധിക്കുക.